സിൽവർ ലൈൻ പദ്ധതിക്കെതിരെ  പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ കെ റെയിൽ പാതയിലുള്ള വീട് വിൽപ്പനയ്ക്ക് വച്ച് ചങ്ങനാശ്ശേരി, മടപ്പള്ളി സ്വദേശി. വീടിനും സ്ഥലത്തിനും 60 ലക്ഷം രൂപ ചെലവായിട്ടുണ്ടെന്നും 50ലക്ഷം രൂപക്ക് വിൽക്കുവാനാണ് ആഗ്രഹിക്കുന്നതെന്നും മനോജ് വർക്കി പറയുന്നു.

ഇപ്പോൾ ഗവണ്മെന്റ് 3 ഇരട്ടി വില പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള കപ്പാസിറ്റി ഇല്ലാത്തതുകൊണ്ട് സ്വന്തം സ്ഥലം 50ലക്ഷം രൂപക്ക് വിൽക്കുവാൻ ആഗ്രഹിക്കുന്നുവെന്നാണ് മനോജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കെ റെയിലിനെ അനുകൂലിക്കുന്നവർ മുന്നോട്ട് വന്ന് ഈ വീടും സ്ഥലവും വാങ്ങണമെന്നാണ് മനോജ് വർക്കി ആവശ്യപ്പെടുന്നത്.

മൂന്ന് ഇരട്ടി തുക നൽകി കെറെയിലിന് ഭൂമി ഏറ്റെടുക്കുന്നുവെന്ന പ്രചാരണങ്ങൾ തുടരുന്നതിനിടെയാണ് ഭൂമി നഷ്ടമാകുന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധി പേരാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. കെ റെയിൽ അനുകൂലികൾ വീട് വാങ്ങി, ഭൂമി ഏറ്റെടുക്കുമ്പോൾ ലഭിക്കുന്ന മൂന്നിരട്ടി തുക സ്വന്തമാക്കാനും മനോജ് വർക്കി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഞാൻ ചങ്ങാനശ്ശേരി മടപ്പള്ളി പഞ്ചായത്തിൽ താമസിക്കുന്ന ഒരു വ്യക്തി ആണ്. K-rail പാതയിലുള്ള എന്റെ വീടും സ്ഥലവും ഞാൻ വിൽക്കാൻ ആഗ്രഹിക്കുന്നു. എനിക്കു ഈ വീടിനും സ്ഥലത്തിനും 60 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഇപ്പോൾ ഗവണ്മെന്റ് 3 ഇരട്ടി വില പ്രേഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള capacity ഇല്ലാത്തത്കൊണ്ട് ഞാൻഎന്റെ സ്ഥലം 50ലക്ഷം രൂപക്ക് വിൽക്കുവാൻ ആഗ്രഹിക്കുന്നു. K-rail നെ അനുകൂലിക്കുന്ന ഏതെങ്കിലും മഹത്വക്തികൾക്ക് ഈ വീട് വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ഇത് വാങ്ങിയതിന് ശേഷം 3 ഇരട്ടി ലാഭത്തിന് അവകാശികളാകാം. വേണ്ടവർ ബന്ധപ്പെടുക വേണ്ടാത്തവർ ആവശ്യമുള്ളവരിലേക്ക് share ചെയ്യുക.