സ്വന്തം ലേഖകൻ
കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മാഞ്ചസ്റ്ററിലെ സാൽഫോർഡ് ഹോസ്പിറ്റലിൽ ഐസിയുവിൽ ചികിത്സയിലായിരുന്ന മാഞ്ചസ്റ്റർ സ്വദേശി പോൾ ജോൺ മരണമടഞ്ഞു. ചൊവ്വാഴ്ചയാണ് അപകടം നടന്നത്. മസ്തിഷ് മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ന് വെന്റിലേറ്റർ സഹായം നീക്കം ചെയ്യുകയായിരുന്നു. പോൾ ജോണിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതിന് ബന്ധുക്കൾ തീരുമാനിച്ചതിനാൽ   ആന്തരികാവയവങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടി ഭൗതിക ശരീരം വെന്റിലെറ്ററിൽ നിന്നും മാറ്റിയിട്ടില്ല. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും തുടർ നടപടികൾക്ക് നേതൃത്വം കൊടുക്കാനുമായി ഫാദർ സജി മലയിൽ പുത്തൻപുരയിൽ ആശുപത്രിയിൽ ഉണ്ട്. മലയാളി സംഘടന നേതാക്കളും മാഞ്ചെസ്റ്റെർ മലയാളി സമൂഹവും ഹോസ്പിറ്റലിൽ തന്നെയുണ്ട്. വിതിൻ ഷോയിൽ താമസിക്കുന്ന പോൾ സ്കൂളിൽ നിന്നും മകളെയും കൂട്ടി വീട്ടിലേയ്ക്ക്പോകുമ്പോൾ കാറിടിക്കുകയായിരുന്നു.സെൻറ് ജോൺസ് ചാപ്പലിൽ രാത്രി 8 മണിക്ക് പോൾ ജോണിനു വേണ്ടി പ്രത്യേക ദിവ്യബലി നടക്കുമെന്ന് ഫാ.സജി പുത്തൻപുരയിൽ അറിയിച്ചു. പോൾ ജോണിന്റെ അകാല നിര്യാണത്തിൽ മലയാളം യു കെ ന്യൂസിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

സെന്റ് ജോൺസ് ചാപ്പലിന്റെ അഡ്രസ് 133 Wood house lane, M22 9NW

IMG-20170316-WA0006