കെ.ഡി.ഷാജിമോന്‍

മാഞ്ചസ്റ്റര്‍ മലയാളികള്‍ക്ക് ആവേശം പകരുന്ന പൊന്നോണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍. സെപ്റ്റംബര്‍ 16ന് ലെഗ്സൈറ്റില്‍ ഉള്ള ജൈന്‍ കമ്യൂണിറ്റി സെന്ററില്‍ ആണ് മാഞ്ചസ്റ്റര്‍ ഓണം നടക്കുക. എന്നാല്‍ 15ന് തന്നെ സദ്യ ഒരുക്കല്‍ ആരംഭിക്കും. കപ്പയും കട്ടന്‍ കാപ്പിയും ആയി മലയാളി സമൂഹം സദ്യ ഒരുക്കല്‍ ആരംഭിച്ച പിറ്റേ ദിവസത്തേയ്ക്ക് സ്വന്തമായി ഓണസദ്യ പാചകം ചെയ്തുകൊടുക്കും.

16-ാം തീയതി ശനിയാഴ്ച 11 മണിയോടുകൂടി ആരംഭിക്കുന്ന പരിപാടികള്‍ വൈകിട്ട് 7 മണിയോടുകൂടി അവസാനിക്കും. മഹാബലിയുടെ കേരള സന്ദര്‍ശനം മുതലുള്ള ദൃശ്യവിഷ്‌കാരം മുതല്‍ വിവിധ പരിപാടികളാണ് മുതിര്‍ന്നവരും കുട്ടികളും യൂത്ത് വിഭാഗവും അവതരിപ്പിക്കുന്നത്. ആഘോഷങ്ങള്‍ക്ക് എം എം എ സപ്ലിമെന്ററി സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ മിഴിവേകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലയാളി കുടിയേറ്റത്തിന്റെ രണ്ടാം തലമുറയെ ഏറ്റുവാങ്ങിയ മാഞ്ചസ്റ്ററിനെ പുളകമണിയിക്കുന്ന മാഞ്ചസ്റ്റര്‍ ഓണത്തെ എംഎംഎയില്‍ കൂടി വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് മാഞ്ചസ്റ്റര്‍ മലയാളി സമൂഹം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 07886526706, 07960432577, 07793940060 എന്നീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.