ന്യൂകാസിൽ യുണൈറ്റഡിനെ 2–0ന് തോൽപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇംഗ്ലിഷ് ലീഗ് കപ്പ്. ആറു വർഷത്തെ സാമാന്യം നീണ്ട ഇടവേളയ്ക്കു ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു കിരീടം സ്വന്തമാക്കുന്നത്. 2017ലെ യൂറോപ്പ ലീഗ് കിരീടനേട്ടമായിരുന്നു അവസാനത്തേത്. പരിശീലകൻ എറിക് ടെൻ ഹാഗിനു കീഴിൽ യുണൈറ്റഡ് നേടുന്ന ആദ്യ കിരീടമാണിത്.

33–ാം മിനിറ്റിൽ കാസെമിറോയിലൂടെ ആദ്യ ഗോൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് 39–ാം മിനിറ്റിൽ ന്യൂകാസിൽ താരം സ്വെൻ ബോട്മാന്റെ സെൽഫ് ഗോളിലൂടെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ന്യൂകാസിൽ ശ്രമിച്ചെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം കൈവിട്ടില്ല.