ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു 2025 ഡിസംബർ 27 ന് 41 ആം ദിവസ സമാപന വിളക്ക് ദിവസം വിശേഷൽ പൂജകളും, ശ്രീ വീരമണി കണ്ണൻ നയിച്ച പ്രേത്യേക ഭജനയോടും കൂടി ഭക്തി നിർഭാരമായ സമാപനമായി. അന്നേ ദിവസം നിർമല്യദർശനം, ഉഷപൂജ, ഗണപതി ഹോമം, അകണ്ട നാമർച്ചന, ഉച്ചപൂജ,തിടമ്പ് സമർപ്പണം, നെൽപ്പറ വഴിപാട്, താലപ്പൊലിയോടുകൂടി ആറാട്ട്, ദീപാരാധന, സഹസ്രനാമ അർച്ചന, നീരാഞ്ജനം, പടിപൂജ, അത്താഴപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെട്ടു.
പൂജകൾക്ക് ശ്രീ അഭിജിത്തും, താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വരറും കർമികത്വം വഹിച്ചു.ശ്രീ വീരമണി കണ്ണൻ നയിച്ച ഭജന ഭക്തി സാന്ദ്രമായി. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങങ്ങളിൽ നിന്നുള്ള ഒട്ടനവധി ഭക്തർ ചടങ്ങുകക്ക് സാക്ഷിയായി.












Leave a Reply