ഒരു കാലത്ത് ബോളിവുഡിന്റെ സ്വപ്‌ന സുന്ദരിയായി പാറി നടന്ന നടിയാണ് മനീഷ കൊയ്‌രാള. കാന്‍സര്‍ ജീവിതത്തില്‍ വലിയൊരു വെല്ലുവിളിയായി എത്തിയിരുന്നെങ്കിലും ചെറുത്ത് നില്‍പ്പിലുടെ നടി അതിനെ അതിജീവിച്ചു. നേപ്പാളി ബിസിനസുകാരനുമായി കുറച്ചു കാലത്തെ ദാമ്പത്യ ബന്ധമേ ഉള്ളുവെങ്കിലും വിവാഹത്തെക്കുറിച്ച് സ്വപ്‌ന തുല്യമായ അഭിപ്രായമാണ് മനീഷ കൊയ്‌രാളയ്ക്ക് ഇപ്പോഴും.

2010 ലാണ് മനീഷ കൊയ്‌രാള വിവാഹിതയായത്. രണ്ടു വര്‍ഷത്തിന് ശേഷം ആ ബന്ധം അവസാനിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സിനിമ ലോകത്തേക്ക് തിരിച്ചെത്തിയ നടി വിവാഹ ബന്ധം തകര്‍ന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1989 ലാണ് മനീഷ സിനിമ ലോകത്തെക്ക് എത്തുന്നത്. തുടര്‍ന്ന് സൗത്ത് ഇന്ത്യന്‍ സിനിമയിലും ബോളിവുഡിലുമായി നിരവധി സിനിമകളിലഭിനയിച്ച നടി ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ജീവിതത്തില്‍ വലിയൊരു വെല്ലുവിളിയുമായി കാന്‍സര്‍ എത്തിയതാണ് നടിയുടെ ജീവിതത്തിന് കരിനിഴല്‍ പരത്തിയത്.നേപ്പാളി ബിസിനസുകാരന്‍ സമ്രാത് ദഹലുമായി 2010 ലാണ് മനീഷ വിവാഹിതയായത്. അധികനാള്‍ ആയുസ്സില്ലാതിരുന്ന ബന്ധം രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍പ്പെടുത്തുകയായിരുന്നു. ബന്ധം വേര്‍പ്പെടുത്തിയതില്‍ മുഴുവന്‍ ഉത്തരവാദിത്തവും തനിക്കായിരുന്നു, അതില്‍ ഒരു കുറ്റവും മറുവശത്ത് ഉണ്ടായിരുന്നില്ല. എല്ലാ തെറ്റുകളും എന്റേതായിരുന്നെന്നും മനീഷ പറയുന്നു. അടുത്തിടെ വാര്‍ത്ത ഏജന്‍സിയോട് നടത്തിയ അഭിമുഖത്തിലാണ് തന്റെ പരാജയപ്പെട്ട വിവാഹ ജീവിതത്തെക്കുറിച്ച് നടി തുറന്ന് സംസാരിച്ചത്.