ബാഹുബലി ആദ്യ ഷോ കഴിഞ്ഞു ഇറങ്ങിയ പ്രേക്ഷകര്‍ക്ക്‌ പറയാന്‍ ഉള്ളത് ഇതാണ് .ഇത് അതിശയകരം .അതെ  എല്ലാ അര്‍ഥത്തിലും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് അപ്പുറത്താണ് ഈ ബ്രഹ്മാണ്ഡ ചിത്രം എന്നാണ് സിനിമ കണ്ടവര്‍ക്ക് എല്ലാം പറയാനുള്ളത് .തുടക്കം മുതല്‍ അവസാന വരെ പ്രേക്ഷകരെ ചിത്രംപിടിച്ചിരുത്തും.

രാവിലെ ആറ് മണിയ്ക്കായിരുന്നു ആദ്യ ഷോ. എല്ലായിടത്തും ഹൗസ്ഫുള്‍. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമെന്ന വിശേഷണം ചിത്രത്തിന് നല്‍കിയവരേറെ. കേരളത്തില്‍ മാത്രം 300 തിയേറ്ററുകളിലായി 1000 ഷോയാണ് ആദ്യ ദിവസമുള്ളത്. ആദ്യ ഷോയ്ക്ക് വന്‍ വരവേല്‍പാണ് കേരളം നല്‍കിയത്.ഒന്നാം ഭാഗത്തിലേത് പോലെ രമ്യ കൃഷ്ണന്റെ ശിവകാമിയുടെ വരവോടെയാണ് രണ്ടാം ഭാഗത്തിന് തുടക്കമാവുന്നത്. ഗാനത്തിന്റെ അകമ്പടിയോടെയാണ് ശിവകാമിയുടെ വരവ്.കട്ടപ്പ എന്തിനു ബാഹുബലിയെ കൊലപെടുത്തി എന്നായിരുന്നു എല്ലാവര്ക്കും അറിയേണ്ടിയിരുന്നത് .അതിനു ഉത്തരം നല്‍കുന്നതിനൊപ്പം പ്രേക്ഷകരെ മറ്റൊരു ട്വിസ്റ്റിലൂടെ വീണ്ടും ഞെട്ടിക്കുകയാണ് സംവിധായകന്‍.സിനിമയുടെ ഒന്നാം പകുതി അവസാനിച്ചിട്ടും കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ഉത്തരം ചിത്രം നല്‍കുന്നില്ല .എന്നാല്‍ ക്ലൈമാക്സ്‌ രംഗം എല്ലാത്തിനും ഉത്തരം നല്‍കുന്നു ഒപ്പം പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വലിയ ട്വിസ്റ്റും .കണ്ടവര്‍ക്കെല്ലാം പറയാന്‍ ഒന്ന്മാത്രം ഇത് കിടിലോല്‍കിടിലം .