പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മാണി സി കാപ്പൻ. പാലാ നഗരസഭ കൂടി എണ്ണത്തിരൂമ്പോൾ ലീഡ് പതിനായിരം കടക്കുമെന്നും മാണി സി കാപ്പൻ പ്രതികരിച്ചു.

‘പാലാ മുൻസിപ്പാലിറ്റി കൂടി എണ്ണട്ടെ, അപ്പോ കാണാം. ലീഡ് 10,000 കടക്കും. എസ്എൻഡിപി വോട്ടുകൾ ലഭിച്ചിട്ടുണ്ട്. അസ്വസ്ഥരായ കേരള കോൺഗ്രസിന്റെയും ജനപക്ഷത്തിന്റെയും ഉൾപ്പെടെ എല്ലാ കക്ഷികളുടെയും വോട്ട് ലഭിച്ചിട്ടുണ്ട്”- മാണി സി കാപ്പൻ പ്രതികരിച്ചു.

വോട്ടെണ്ണൽ പകുതി ആയപ്പോൾ എൽഡിഎഫിന് വൻ മുന്നേറ്റം. മാണി സി കാപ്പന്റെ ലീഡ് 4000 കടന്നു. യുഡിഎഫ് സ്ഥാനാർഥി നിലവിൽ ചിത്രത്തിലെ ഇല്ലാത്ത അവസ്ഥയാണ്. യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ പോലുമാണ് എൽഡിഎഫ് മുന്നേറ്റമെന്നതും ശ്രദ്ധേയമാണ്.

നാലു പഞ്ചായത്തുകളിലും മുന്നേറി മാണി സി.കാപ്പന്‍. കടനാട്ടും (870 വോട്ട്) രാമപുരത്തും (751 വോട്ട്) മേലുകാവിലും ഇടതുമുന്നണി ലീഡ് നേടി. ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് ജോസ് ടോം ആരോപിച്ചു. യുഡിഎഫിന്റെ വോട്ടാണ് തനിക്ക് കിട്ടിയതെന്ന് മാണി സി.കാപ്പന്‍ തിരിച്ചടിച്ചു. രാമപുരത്ത് ബിജെപിക്ക് വോട്ട് കുറഞ്ഞു. ഇത് പരിശോധിക്കുമെന്ന് എന്‍.ഹരി വ്യക്തമാക്കി.