റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകളിൽ സജീവം ആയിരുന്നെങ്കിൽ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങാൻ മറന്നില്ല. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് സീസൺ 2 വിൽ മത്സരാർത്ഥിയായ എത്തിയതോടെ മഞ്ജുവിന്റെ ജീവിത കഥകളും മലയാളികൾ അറിയാൻ തുടങ്ങി. പരുപാടിയിൽ ശക്തമായ മത്സരാർത്ഥിയായി തുടക്കം മുതൽ തന്നെ മഞ്ജു തിളങ്ങിയെങ്കിലും 49-ാം ദിവസം താരം പരുപാടിയിൽ നിന്നും പുറത്താക്കുകയായിരുന്നു.

മഞ്ജുവിന്റെ ജീവിത കഥകൾ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ സുതാര്യം ആയി മാറുകയും ചെയ്തിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിലൂടെയാണ് മഞ്ജുവും ഭർത്താവ് സുനിച്ചനും പ്രേഷകരുടെ മുന്നിൽ എത്തിയത്. ഇപ്പോൾ ബിഗ്‌ബോസിലെ അനുഭവങ്ങൾ തുറന്നു പറയുകയാണ് മഞ്ജു. ബിഗ്‌ബോസിൽ കരയുന്ന കണ്ടല്ലോ എന്ന അവതാരകയുടെ ചോദ്യത്തിന്ആ ഒരു സ്ഥലം നമ്മുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ഇടമാണെന്നാണ്’മഞ്ജു വ്യക്തമാക്കിയത്. നമ്മുടെ വികാരങ്ങള്‍ കളയാന്‍ ഒരു വഴിയും അവിടെയില്ല. ഒറ്റയ്ക്ക് എവിടെയെങ്കിലും പോയി ഇരിക്കാനോ ആരോടെങ്കിലും രഹസ്യം പറയാനോ ഒന്നിനും പറ്റില്ലായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാത്ത്‌റൂമില്‍ പോലും പ്രൈവസി ഇല്ലായിരുന്നു. അവിടെയും മൈക്ക് വച്ചിരിക്കുകയാണ്. ക്യാമറ ഇല്ലാത്തിടത്തെല്ലാം മൈക്ക് ഉണ്ടാവും. അതില്ലാത്ത സ്ഥലമില്ല. രഹസ്യമായി ശ്വാസം വിടാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ബിഗ് ബോസില്‍ ആയിരിക്കുമ്പോള്‍ ദൈവമേ ഞാന്‍ എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നും താരം വ്യക്തമാക്കി. ചില സമയങ്ങളില്‍ വരണ്ടായിരുന്നു, വീട്ടില്‍ നിന്നാല്‍ മതിയായിരുന്നു എന്നിങ്ങനെ തോന്നി കൊണ്ടേ ഇരിക്കും. പക്ഷേ ഇറങ്ങി കഴിഞ്ഞപ്പോള്‍ കിട്ടുന്നൊരു അനുഭവം ഉണ്ടല്ലോ.

അതുകൊണ്ട് ഇനി വിളിച്ചാലും ഞാന്‍ പോവും എന്നായി, ബിഗ്‌ബോസിൽ പോയത് കൊണ്ട് എനിക്ക് ഗുണങ്ങൾ മാത്രമാണ് ലഭിച്ചത് എന്ന് മഞ്ജു പറയുന്നു. എന്നെ കുറേനാളായി അലട്ടികൊണ്ടിരുന്ന കടങ്ങൾ എല്ലാം തീർക്കാൻ ബിഗ്‌ബോസിൽ കൂടി എനിക്ക് സാധിച്ചു, ഇപ്പോൾ ഞങ്ങൾ ഒരു വീട് വെക്കാനുള്ള പ്ലാനിലാണ്, ഉടൻ തന്നെ അതും പൂർത്തിയാകും എന്ന് മഞ്ജു പറയുന്നു.