മിനി സ്ക്രീനിലെയും ബി​ഗ്സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരമാണ് മഞ്ജു പിള്ള.മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം സീരിയലിലെ മഞ്ജുവിൻറെ മോഹനവല്ലി എന്ന കഥാപാത്രമാണ് അടുത്തിടെ ഏറെ ശ്രദ്ധേയമായിട്ടുള്ളത്.സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.ഹാസ്യ കഥാപാത്രങ്ങളിലാണ് കൂടുതലും മഞ്ജു പിള്ളയ്ക്ക് വിജയം നേടി നൽകിയത്.ഭർത്താവ് സുജിത് വാസുദേവിനും മകൾക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് നടി.

ഇപ്പോളിതാ 85ൽ നിന്ന് 62ലേക്കെത്തിയ കഥ പറയുകയാണ് താരം.ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്

മഞ്ജുവിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ,

ഡയറ്റിലൂടെയാണ് ഞാൻ ശരീരഭാരം ഇത്രയും കുറച്ചത്. ഒരു വർഷത്തിലേറെയായി ഡയറ്റ് തുടങ്ങിയിട്ട്. ഇടയ്ക്കിടെ ചെയ്യും. വിടും. വീണ്ടും തടി കൂടി എന്നു തോന്നുമ്പോൾ ചെയ്യും. വിടും. ഇതാണ് എന്റെ രീതി. തിരുവനന്തപുരത്തെ ലക്ഷ്മി മനീഷ് എന്ന ഡയറ്റീഷ്യന്റെ നിർദേശങ്ങൾക്കനുസരിച്ചുള്ള ഡയറ്റ് ആണ് ചെയ്യുന്നത്. നേരത്തേ ഞാൻ 85 കിലോ ആയിരുന്നു. അതിൽ നിന്നാണ് പടി പടിയായി കുറച്ചു കൊണ്ടു വന്നത്. എന്റെ ബോഡി വെയിറ്റ് എപ്പോഴും ഒരു പരിധിക്കപ്പുറം കുറയ്ക്കാൻ ലക്ഷ്മി സമ്മതിക്കാറില്ല.

ഓരോരുത്തരുടെയും ശരീര പ്രകൃതിക്ക് ഇണങ്ങുന്ന തരം ഡയറ്റാണ് ലക്ഷ്മി തരുക. ഡയറ്റ് തുടങ്ങും മുമ്പ് ഹെൽത്ത് ചെക്കപ്പ് നടത്തി, ഭക്ഷണ ശീലങ്ങൾ മനസ്സിലാക്കി, ഓരോരുത്തരുടെയും ശരീരത്തിനും ആരോഗ്യത്തിനും യോജിക്കുന്ന ഡയറ്റ് സ്‌റ്റൈൽ നിർദേശിക്കും. ഞാൻ നോൻ വെജിനോട് വലിയ താൽപര്യമുള്ള ആളല്ലാത്തതിനാൽ എനിക്ക് പ്രോട്ടീൻ ടൈപ്പ് ഡയറ്റ് ആണ് തന്നത്.

സോയ, കടല, പയർ എന്നിവയാണ് ഭക്ഷണത്തിലെ പ്രധാന ഇനങ്ങൾ. അത് പാചകം ചെയ്തും കഴിക്കാം. വർക്കൗട്ടിന്റെ കാര്യത്തിൽ ഞാൻ നല്ല മടിയുള്ള ആളാണ്. തുടർച്ചയായി ചെയ്യാറില്ല. അതിനാൽ ഡയറ്റ് മാത്രമാണ് കൃത്യമായി പിന്തുടരുന്നത്

1995ൽ പുറത്തിറങ്ങിയ മഴയെത്തും മുൻപെ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വെള്ളിത്തിരയിൽ എത്തിയത്.ചിത്രത്തിലെ അഞ്ജന എന്ന കഥാപാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പിന്നീട ഇരട്ടക്കുട്ടികളുടെ അച്ഛൻ,മിസ്റ്റർ ബട്ട്ലർ,ഇരക്കുട്ടികളുടെ അച്ഛൻ,നാല് പെണ്ണുങ്ങൾ,ലവ് 24X7തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.അടുർ ഗോപാലകൃഷ്ണൻ ചിത്രമായ നാലുപെണ്ണുങ്ങളിലെ മഞ്ജുവിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു