പമ്പ: ശക്തമായ മഴയും തിരക്കും മൂലം കേരളാ ദളിത് മഹിളാ ഫെഡറേഷൻ നേതാവ് മഞ്ജു ശബരിമലകയറാതെ വീട്ടിലേക്കു മടങ്ങി. രാത്രിയിൽ മലകയറിയാലുള്ള ബുദ്ധിമുട്ടും പ്രതിഷേധവും കണക്കിലെടകുക്കണമെന്ന് പോലീസ് മഞ്ജുവിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇവർ മടങ്ങിയത്. ഇതോടെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ക്ഷേത്ര ദർശനത്തിനെത്തിയ ഏഴാമത്തെ സ്ത്രീക്കാണ് നിരാശയോടെ മടങ്ങേണ്ടിവന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു മഞ്ജു ശബരിമല കയറാൻ പമ്പയിൽ എത്തിയത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ തനിക്ക് സുരക്ഷ ഒരു ക്കണമെന്നും മഞ്ജു ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നു ഉന്നതതല പോലീസ് ഉദ്യോഗസ്ഥർ പമ്പയിൽ യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. എന്നാൽ ശക്തമായ മഴയും സന്നിധാനത്തെ തിരക്കും മൂലം ഞായറാഴ്ച രാവിലെ മലകയറാൻ സുരക്ഷ ഒരുക്കാം എന്ന നിലപാടിലായിരുന്നു പോലീസ്.
Leave a Reply