കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എറണാകുളം മുൻസിഫ് കോടതിയിലാണ് ഹർജി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ സനൽകുമാർ ശശിധരൻ നിരന്തരം തന്നെ അപമാനിക്കുകയാണെന്നും ഇതിന്റെ ഭാഗമായി നിരവധി പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും മഞ്ജു വാര്യർ ഹർജിയിൽ ആരോപിച്ചു.

തനിക്കെതിരായ സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും സനൽകുമാറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് മഞ്ജു വാര്യരുടെ ആവശ്യം. ഏറെ നാളായി സനൽകുമാർ നടത്തുന്ന പ്രതികരണങ്ങൾ തനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായും അവർ ഹർജിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, മഞ്ജു വാര്യർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് സനൽകുമാർ ശശിധരൻ കഴിഞ്ഞ ആറ് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മഞ്ജു വാര്യർ തടവിലാണെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സനൽകുമാറിന്റെ സമരം. സർക്കാർ സംവിധാനങ്ങളോ നിയമസംവിധാനങ്ങളോ തന്റെ ആവശ്യങ്ങളിൽ നടപടി സ്വീകരിക്കാത്തതിനാലാണ് സമരമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് മഞ്ജു വാര്യർ കോടതിയെ സമീപിച്ചത്. സനൽകുമാറിന്റെ സമരത്തെ പരിഹസിച്ച് മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരും സമൂഹമാധ്യമത്തിൽ പ്രതികരിച്ചിരുന്നു.