ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ജോലി സംബന്ധമായ ആവശ്യത്തിനായി ലണ്ടനിലെത്തിയ കോഴിക്കോട് സ്വദേശി മരിച്ചു. നാൽപത്തി രണ്ടുകാരനായ മനു സിറിയക് മാത്യു ആണ് മരിച്ചത്. യുകെയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡാര്‍ട്ട്‌ഫോര്‍ഡ് ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കുകയായിരുന്നു. പിന്നീട് ആരോഗ്യാവസ്ഥ വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്താല്‍ ചികിത്സകള്‍ തുടര്‍ന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൂടരഞ്ഞി റിട്ടയേര്‍ഡ് അധ്യാപകന്‍ തടത്തിപ്പറമ്പില്‍ റ്റി. കെ. മാത്യുവിന്റെയും റിട്ടയേര്‍ഡ് അധ്യാപിക കുടരഞ്ഞി കീരമ്പനാല്‍ കുടുംബാംഗവുമായ ഗ്രേസിയുടെയും മകനാണ് മനു. ബാംഗ്ലൂർ ആസ്ഥാനമായുള്ള കമ്പനിയില്‍ ഉന്നത പദവിയിലിരിക്കെയാണ് ഔദ്യോഗിക ആവശ്യത്തിനും കമ്പനി മീറ്റിങ്ങിനുമായി പത്തുദിവസത്തെ സന്ദര്‍ശനത്തിനായി മനു ലണ്ടനില്‍ എത്തിയത്‌.

ഭാര്യ : മിഷോമി മനു, മക്കള്‍ : നേവ, ഇവ, മിഖായേല്‍. ശരീരം നാട്ടിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

മനു സിറിയക് മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.