കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവെ അറസ്റ്റിലായ നടന്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരോട് വിദേശയാത്ര റദ്ദാക്കാന്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടെന്ന റിപ്പേ ാര്‍ട്ടുകള്‍ തള്ളി മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍.

കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം അവാര്‍ഡ് നിശയുടെ അതേ ദിവസങ്ങളില്‍ ആയതിനാല്‍ ന്യൂയോര്‍ക്കില്‍ ജൂലൈ 22 ന് നടക്കുന്ന നാഫാ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനാകില്ലെന്ന് ഒരു മാസം മുമ്പേ മഞ്ജു സംഘാടകരെ അറിയിച്ചിരുന്നു എന്നാണ് വിശദീകരണം. നടി ആക്രമിച്ച കേസ് നിര്‍ണായക വഴിത്തിരിവിലെത്തിയതിനാല്‍ മഞ്ജു വാര്യരുടെ വിദേശയാത്ര അന്വേഷണ സംഘം ഇടപെട്ട് ഒഴിവാക്കിയിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.