പാലാ: കാരുണ്യം മലയാളിയുടെ മുഖമുദ്രയാണെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഐറീഷ് മലയാളികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ഡയാലിസിസ് കിറ്റുവിതരണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിരുകളില്ലാത്ത കാരുണ്യത്തിൻ്റെ ഉടമകളാണ് മലയാളികൾ. കരുണ വറ്റാത്ത മലയാളി സമൂഹം ലോകത്തിനു തന്നെ മാതൃകയാണ്. അർഹരെ കണ്ടെത്തി സഹായിക്കാനുള്ള കരുണയുള്ള മനസ് മലയാളികളുടെ പ്രത്യേകതയാണെന്നും മാർ മുരിക്കൻ പറഞ്ഞു. മാണി സി കാപ്പൻ എം എൽ എ യ്ക്കു ഡയാലിസിസ് കിറ്റുകൾ കൈമാറിയാണ് ബിഷപ്പ് വിതരണോൽഘാടനം നിർവ്വഹിച്ചത്.
ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, അനൂപ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ഐറിഷ് മലയാളികളുടെ സഹകരണത്തോടെ നൂറ് ഡയാലിസിസ് കിറ്റുകളാണ് സൗജന്യമായി വിതരണം ചെയ്തത്.
Leave a Reply