ട്രെയിനിൽ ചാ​യ​യി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി മയക്കിയശേഷം അമ്മയെയും മകളെയും കവർന്ന സംഭവത്തിൽ റെയിൽവേ പൊലീസിന് പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു. തത്കാല്‍ റിസര്‍വേഷന്‍ ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതോടൊപ്പം റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരുന്നു. ചാ​യ​യി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി മയക്കിയശേഷം അമ്മയുടെയും മകളുടെയും പ​ത്ത​ര​പ​വ​ൻ സ്വ​ർ​ണം, ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, കൈ​യി​ലു​ണ്ടാ​യി​രു​ന്ന 18,000 രൂ​പ, ന​ഴ്സിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തുടങ്ങിയവയാണ് കവർച്ച ചെയ്യപ്പെട്ടത്.ഹൈദരാബാദില്‍നിന്ന് കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. പി​റ​വം അ​ഞ്ച​ൽ​പ്പെ​ട്ടി നെ​ല്ലി​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യെ​ൻ​റ ഭാ​ര്യ ഷീ​ലാ സെ​ബാ​സ്റ്റ്യ​ൻ (60), മ​ക​ൾ ചി​ക്കു മ​രി​യ സെ​ബാ​സ്റ്റ്യ​ൻ (24) എ​ന്നി​വ​രാ​ണ് ക​വ​ർ​ച്ച​യ്ക്ക് ഇ​ര​യാ​യ​ത്. കോ​ട്ട​യ​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ൽ ട്രെ​യി​നി​ൽ ക​ണ്ടെ​ത്തി​യ ഇ​വ​രെ റെ​യി​ൽ​വേ പോ​ലീ​സാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. മ​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഇ​രു​വ​രും​യാ​ത്ര പു​റ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ശ​ബ​രി എ​ക്സ്പ്ര​സി​ന്‍റെ എ​സ് 8 കം​ന്പാ​ർ​ട്ട്മെ​ൻ​റി​ലാ​ണ് ഇ​രു​വ​രും ക​യ​റി​യ​ത്. ആ​ലു​വ​ക്കാ​ണ് ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്ന​ത്. തൊ​ട്ട​ടു​ത്ത സീ​റ്റു​ക​ളി​ൽ അന്യസം​സ്ഥാ​ന​ക്കാ​രാ​യ മൂ​ന്നു​പേ​രും ഉ​ണ്ടാ​യി​രു​ന്ന​താ​യി ഇ​വ​ർ പൊ​ലീ​സി​നു മൊ​ഴി നൽകിയിരുന്നു.

ഇവര്‍ക്കൊപ്പം എസ് -8 കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തവരാണു കവര്‍ച്ച നടത്തിയതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നു തത്കാല്‍ ടിക്കറ്റെടുത്താണ് ഇവര്‍ ട്രെയിനില്‍ കയറിയത്. കോയമ്ബത്തൂരില്‍ വച്ചാണു ഷീലയെയും മകളെയും മയക്കി ഇവര്‍ മോഷണം നടത്തിയത്. മോഷണത്തിനു ശേഷം ഇരുവരും പാലക്കാട് സ്റ്റേഷനില്‍ ഇറങ്ങിയതായും ഇതേ കംമ്പാർട്ട്മെന്റിലുണ്ടായിരുന്ന യാത്രക്കാര്‍ പോലീസിനു മൊഴി നല്‍കി.റിസര്‍വേഷന്‍ ചാര്‍ട്ട് പരിശോധിച്ച റെയില്‍വേ പോലീസ് സംഘത്തിനു ഇരുവരുടെയും പേരും വിലാസവും ലഭിച്ചിട്ടുണ്ട്. എന്നാല്‍, വിലാസം വ്യാജമാണെന്നാണു പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഇതേ തുടര്‍ന്നു തല്‍കാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത കേന്ദ്രവും, ബുക്ക് ചെയ്ത ആളുടെ മൊബൈല്‍ നമ്ബരും വിശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ഷീലയുടെയും മകളുടെയും മൊബൈല്‍ ഫോണും സംഘം കവര്‍ന്നിട്ടുണ്ട്. ഈ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ്. റെയില്‍വേയില്‍ നിന്നു വിശദാംശങ്ങള്‍ ലഭിച്ച ശേഷം അന്വേഷണം തുടരുമെന്നു റെയില്‍വേ എസ്.ഐ ബിന്‍സ് ജോസഫ് അറിയിച്ചു. ട്രെ​യി​ൻ കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്താ​റാ​യ​പ്പോ​ൾ ര​ണ്ടു​പേ​ർ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​ത് ടി​ടി​ഇ​യാ​ണ് ക​ണ്ടെത്തി​യ​ത്. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യിക്കുകയായിരുന്നു. റെ​യി​ൽ​വേ പൊ​ലീ​സ് എ​ത്തി ഇ​രു​വ​രെ​യും മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റുകയായിരുന്നു. അവശനിലയിലായ വീട്ടമ്മയും മകളും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.