മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനായി രണ്ട് കമ്പനികള്‍ക്ക് കൈമാറി. എഡിഫൈസ് എന്‍ജിനീയറിങ്ങും വിജയ്സ്റ്റീല്‍സും ചേര്‍ന്ന് പൊളിക്കും. തീരുമാനം നാളെ നഗരസഭ കൗണ്‍സിലിനെ അറിയിക്കും . പൊളിക്കാൻ എത്തിയ വിദഗ്ധ എൻജിനിയർ എസ്.ബി സർവത്തെ ഫ്ലാറ്റുകൾ പരിശോധിച്ചു. സബ് കളക്റ്റർക്കും സാങ്കേതിക സമിതി അംഗങ്ങൾക്കും ഒപ്പം ആയിരുന്നു സന്ദർശനം. പൊളിക്കുന്ന കെട്ടിടത്തിന്റെ പ്രായം പ്രധാനമാണെന്നും ചരിച്ചു പൊളിക്കുന്നതാണ് ഉചിതം എന്നും സർവാതെ പറഞ്ഞു.

ഇൻഡോറിൽ നിന്ന് കൊച്ചിയിൽ എത്തിയ പൊളിക്കൽ വിദഗ്ധൻ എസ്.ബി.സർവാതെ രാവിലെയാണ് സബ് കലക്ടർക്കൊപ്പം മരട് നഗരസഭയിൽ എത്തിയത്. കാത്തുനിന്ന സാങ്കേതിക സമിതി അംഗങ്ങളെയും നഗരസഭ ജീവനക്കാരെയും പരിചയപെട്ടു. തുടർന്ന് സർവത്തെയുടെ നേതൃത്വത്തിൽ സബ് കലക്ടറും സംഘവും നാല് ഫ്ളാറ്റുകളിലും എത്തി പരിശോധിച്ചു. ആദ്യം ഗോൾഡൻ കായലോരത്തിൽ . പൊളിക്കുന്ന കെട്ടിടങ്ങളിൽ ഏറ്റവും വലുതായി ജെയിൻ കോറൽ കോവ് ഫ്ലാറ്റിൽ ആണ് രണ്ടാമത് എത്തിയത്. ഫ്ലാറ്റും പരിസരവും, അടുത്തുള്ള കായലും നടന്നു കണ്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇരട്ട കെട്ടിടങ്ങൾ നിലകൊള്ളുന്ന ആൽഫാ സെറിൻ ഫ്ലാറ്റിൽ എത്തി പരിശോധിച്ചു. ഒടുവിൽ ആണ് ഹോളിഫെയ്ത്തിന്റെ എച്ച്ടുഒ ഫ്ലാറ്റിൽ എത്തിയത്. ഇവടെയും സംഘമായി നടന്നുകണ്ടു. ഇടക്ക് ഉദ്യോഗസ്ഥരുമായി സംശയങ്ങൾ പങ്കുവച്ചു . ഫ്ലാറ്റ് പൊളിക്കാൻ തിരഞ്ഞെടുത്ത കമ്പനിയുടെ പ്രതിനിധികളും ഫ്ളാറ്റുകൾ പരിശോധിച്ചു. പൊളിക്കുന്ന കെട്ടിടങ്ങളുടെ പ്രായം വെല്ലുവിളി ആണെന്നും. തുറസായ ഭാഗത്തേക്ക് ഫ്ലാറ്റുകൾ ചരിച്ചു പൊളിക്കുന്നതാണ് ഉചിതം എന്നും സർവാതെ പറഞ്ഞു