ഇപ്പോൾ ഇന്ത്യ മുഴുവൻ തരംഗമായി തീർന്നിരിക്കുകയാണ് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ട്രൈലെർ. മലയാള സിനിമയുടെ ചരിത്രത്തിൽ മറ്റൊരു ചിത്രത്തിനും ദേശീയ തലത്തിൽ ഇത്ര വലിയ ഒരു സ്വീകരണം കിട്ടിയിട്ടില്ല എന്ന് പറയാം. ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ ആഘോഷിക്കുന്നത് മലയാളികൾ മാത്രമല്ല, ഇന്ത്യൻ സിനിമ ഒന്നടങ്കമാണ്. തമിഴ്, തെലുങ്ക്, കന്നഡ, ബോളിവുഡ് സിനിമകളിലെ സൂപ്പർ താരങ്ങളടക്കം എല്ലാവരും മരക്കാർ ട്രൈലെർ ഷെയർ ചെയ്യുകയും അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുകയാണ്. അക്ഷയ് കുമാർ, സൂര്യ, ചിരഞ്ജീവി, റാം ചരൺ, യാഷ്, രക്ഷിത് ഷെട്ടി, മഹേഷ് ബാബു, നാഗാർജുന, ശില്പ ഷെട്ടി എന്നിവർക്ക് പുറമെ ഇപ്പോൾ മരക്കാർ ട്രൈലെർ കണ്ടു, അത് ഷെയർ ചെയ്തു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് ബോളിവുഡ് ഇതിഹാസമായ അമിതാബ് ബച്ചനാണ്. മരക്കാർ എന്ന തങ്ങളുടെ ഏറ്റവും വലിയ ചിത്രത്തിന്റെ ട്രൈലെർ ഒന്ന് കാണുമോ എന്ന് തന്റെ പ്രിയ മിത്രം മോഹൻലാൽ ചോദിച്ചു എന്നാണ് അമിതാബ് ബച്ചൻ പറയുന്നത്. താൻ എന്നും ആരാധിക്കുന്ന നടനാണ് മോഹൻലാൽ എന്നും മരക്കാർ ട്രൈലെർ കണ്ടതോട് കൂടി അദ്ദേഹത്തോടുള്ള തന്റെ ആരാധന വർധിച്ചു എന്നും അമിതാബ് ബച്ചൻ ട്വീറ്റ് ചെയ്തു.

മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്കു ഭാഷകളിലായി റിലീസ് ചെയ്ത മരക്കാർ ട്രൈലെർ 24 മണിക്കൂർ കൊണ്ട് നേടിയെടുത്തത് 70 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ്. ഇത് മലയാള സിനിമ ചരിത്രത്തിലെ റെക്കോർഡാണ്. ഇന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐ എം ഡി ബി ലിസ്റ്റിലും ഒന്നാം സ്ഥാനത്തു എത്തിയ മരക്കാർ ഈ മാസം 26 നു ആഗോള റിലീസായി എത്തും. അറുപതിലധികം ലോക രാജ്യങ്ങളിൽ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തത് പ്രിയദർശനാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടനായി താൻ കാണുന്ന താരമാണ് മോഹൻലാൽ എന്ന് പണ്ടും പറഞ്ഞിട്ടുള്ള അമിതാബ് ബച്ചന്റെ ഈ പുതിയ വാക്കുകൾ ഓരോ മലയാളികളേയും ആവേശം കൊള്ളിക്കുകയാണിപ്പോൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ