സ്പിരിച്വല്‍ ടീം. മലയാളം യുകെ.
ദൈവത്തിന്റെ വചനം കേള്‍ക്കുകയും അതനുസരിക്കുകയും ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ഭാഗ്യം.(ലൂക്കാ 11: 27, 28 ) മിശിഹാ ഇവിടെ പരിശുദ്ധ കന്യകയുടെ യഥാര്‍ത്ഥത്തിലുള്ള മഹത്വം അടങ്ങിയിരിക്കുന്നത് എന്തിലാണെന്നു നമ്മെ മനസ്സിലാക്കുന്നു. ദൈവവചനം ശ്രവിച്ചു അതനുസരിച്ച് പ്രവര്‍ത്തിച്ചതിനാലാണ് അവള്‍ ഭാഗ്യവതിയായിരിക്കുന്നത്.

അതിനാല്‍ നമുക്ക് നമ്മുടെ അനുദിന ജീവിതത്തില്‍ ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് പരിശ്രമിക്കാം. ദൈവവചനവും എല്ലാ തിരുവെഴുത്തുകളും ദൈവ പ്രചോദിതമാകയാല്‍, പഠിപ്പിക്കുന്നവന് അബദ്ധങ്ങളെ ഖണ്ഡിക്കുന്നതിനും, ജനങ്ങളുടെ ജീവിതത്തില്‍ മാര്‍ഗദര്‍ശനം നല്കുന്നതിനും, അവരെ വിശുദ്ധി പ്രാപിക്കുന്നതിന് പഠിപ്പിക്കുന്നതിനും ഫലദായകമാം വിധം ഉപയോഗിക്കുവാന്‍ കഴിയുന്നവയാണ്. ഇരു മുനവളായ ദൈവവചനം ശ്രവിച്ച് അത് പ്രാവര്‍ത്തികമാക്കുന്നത് രക്ഷാകരമായിരിക്കും. എന്നാല്‍ അതിനെ അവഗണിക്കുന്നവര്‍ക്ക് നാശത്തിനും കാരണമാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രാര്‍ത്ഥന.
മരിയാംബികയേ..!
അങ്ങ് ദൈവവചനം ശ്രവിക്കുന്നതിലും അത് പ്രാവര്‍ത്തികമാക്കുന്നതിലും എത്ര വിശ്വസ്തത പ്രകടിപ്പിച്ചു. ‘ നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ ‘ എന്ന അങ്ങേ വചസ്സുകളിലൂടെ ഒരു നവ്യ ലോകത്തെ സൃഷ്ടിച്ചു.
നാഥേ, ഞങ്ങളും ദൈവവചനം ശ്രവിക്കുന്നതിനും അതിനനുസരണമായി ജീവിതം നയിക്കുന്നതിനും വേണ്ട അനുഗ്രഹങ്ങള്‍ നല്‍കണമേ.. ഞങ്ങള്‍ ദൈവവചനം പലപ്പോഴും താല്പര്യമില്ലാതെ കേള്‍ക്കുകയും പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. അതിനേക്കുറിച്ച് ഞങ്ങള്‍ മനഃസ്തപിക്കുന്നു. ഞങ്ങളുടെ ഭാവി ജീവിതം അങ്ങേ ദിവ്യകുമാരന്റെ രക്ഷാകരമായ വചനങ്ങള്‍ക്കനുസൃതമായി നയിച്ചു കൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഞങ്ങളുടെ ബലഹീനതയെ പരിഗണിക്കണമേ..

സുകൃതജപം.
ബോധജ്ഞാനത്തിന്റെ സിംഹാസനമേ…
ഞങ്ങളുടെ ബുദ്ധിക്ക് പ്രകാശം നല്‍കണമേ…