എങ്ങനെ മറക്കും ആ നൃത്തച്ചുവടുകള്‍; ഓര്‍മകളില്‍ ശ്രീദേവി, ചരമവാര്‍ഷികദിനത്തില്‍ വീണ്ടും വൈറലായി പഴയ ഡാന്‍സ് വീഡിയോ…

എങ്ങനെ മറക്കും ആ നൃത്തച്ചുവടുകള്‍; ഓര്‍മകളില്‍ ശ്രീദേവി, ചരമവാര്‍ഷികദിനത്തില്‍ വീണ്ടും വൈറലായി പഴയ ഡാന്‍സ് വീഡിയോ…
February 27 10:27 2021 Print This Article

ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് ശ്രീദേവി. അഞ്ചു ദശാബ്ദത്തോളമാണ് ശ്രീദേവി തിളങ്ങിയത്. 1967ല്‍ കന്ദന്‍ കരുണൈ എന്ന തമിഴ് ചിത്രത്തില്‍ ബാല താരമായി അരങ്ങേറ്റം. 1967ല്‍ കെ .ബാലചന്ദര്‍ സംവിധാനം ചെയ്ത കമലഹാസന്‍ ചിത്രം മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലൂടെ നായികയായി. തമിഴ്, തെലുങ്ക്, ഹിന്ദി, ഉര്‍ദു, കന്നഡ എന്നിങ്ങനെ വിവിധ ഭാഷകളിലായി 300 ലധികം സിനിമകളില്‍ അഭിനയിച്ചു. 2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം. മരിക്കുമ്പോള്‍ 54 വയസായിരുന്നു.

അമിതാഭ് ബച്ചനും ഖാന്മാരും കപൂര്‍മാരുമൊക്കെ അടക്കിവാണ ബോളിവുഡിനെയാണ് ശ്രീദേവി കീഴടക്കിയത്. ആ പേര് മാത്രം മതിയായിരുന്നു ഒരു ചിത്രം സൂപ്പര്‍ ഹിറ്റാകാന്‍. സൗന്ദര്യം, നൃത്തം, അഭിനയം എല്ലാം ഒത്തുചേര്‍ന്ന അപൂര്‍വ പ്രതിഭ, ഇന്ത്യ കണ്ട മികച്ച അഭിനേത്രികളില്‍ ഒരാള്‍. സിനിമകളിലെയും സ്റ്റേജ് ഷോകളിലെയും ശ്രീദേവിയുടെ നൃത്തച്ചുവടുകള്‍ പലര്‍ക്കും അമ്പരപ്പാണ് സമ്മാനിച്ചത്. താരം മണ്‍മറഞ്ഞ് മൂന്ന് വര്‍ഷം പിന്നിടുമ്പോഴും ആ നൃത്തച്ചുവടുകള്‍ക്ക് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. പഴയ വീഡിയോകള്‍ വീണ്ടും വൈറലാവുകയാണ്.

2013ലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ്‌സ് (ഐഐഎഫ്എ) വേദിയില്‍ പ്രഭുദേവക്കൊപ്പം ശ്രീദേവി ചെയ്ത ഡാന്‍സ് വീഡിയോയാണ് വീണ്ടും വൈറലായിരിക്കുന്നത്. ശ്രീദേവിയുടെ ചരമവാര്‍ഷികദിനത്തില്‍ ഐഐഎഫ്എയുടെ ഫേസ്ബുക്ക് പേജിലാണ് പഴയ ഡാന്‍സ് വീഡിയോ പങ്കുവെച്ചത്. ഇതിനോടകം 8.8 ലക്ഷത്തോളം പേരാണ് വീഡിയോക്ക് പ്രതികരണം രേഖപ്പെടുത്തിയത്. 4500 പേര്‍ കമന്റുകള്‍ അറിയിച്ചു. 46,000ലധികം ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്തു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles