സ്പിരിച്വല്‍ ടീം. മലയാളം യുകെ
പരിശുദ്ധ കന്യകയുടെ ജനനം ഭൂലോകത്തിന് ഏറ്റവും വലിയ പ്രത്യാശ നല്‍കി. അവളുടെ ജനനത്തോടെ പരിത്രാണ പരിപാടി ആരംഭിച്ചു. സ്വര്‍ഗ്ഗവാസികളും അന്ന് സന്തോഷിച്ചു. പിതാവായ ദൈവത്തിന്റെ ഓമല്‍കുമാരിയും സൂതനായ ദൈവത്തിന്റെ മാതാവും പരിശുദ്ധാത്മാവിന്റെ മണവാട്ടിയുമാണവള്‍. അവള്‍ പരിശുദ്ധ ത്രിത്വത്തിന്റെ ഏറ്റവും മഹത്തായ സൃഷ്ടിയാണ്. സന്തോഷ കാരണവുമായിരുന്നു അവള്‍. പരി. കന്യകയുടെ നേരെയുള്ള ആത്മാര്‍ത്ഥമായ ഭക്തി നമുക്കുണ്ടെങ്കില്‍ നമ്മുടെ ജീവിത പ്രശ്‌നങ്ങളുടെ മദ്ധ്യത്തിലും സന്തോഷവും ധൈര്യവും പ്രത്യാശയും കളിയാടുന്നതാണ്. നമ്മുടെ കുടുംബങ്ങളില്‍ പരിശുദ്ധ അമ്മയ്ക്ക് സ്ഥാനം നല്‍കുക.

പ്രാര്‍ത്ഥന.
പരിശുദ്ധ കന്യകയുടെ ജനനത്താല്‍ ലോകത്തെ അനുഗ്രഹിച്ച ദൈവമേ! ഞങ്ങള്‍ അങ്ങേ ആരാധിക്കുന്നു. സ്‌നേഹ യോഗ്യയായ ദൈവമാതാവേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. നീതി സൂര്യനായ മിശിഹായുടെ ജനനത്തിന് മുമ്പ് അങ്ങ് ലോകത്തിന് പ്രത്യാശ പകര്‍ന്നു. അങ്ങേ ഭിവ്യ സുതനെ മറ്റുള്ളവരും അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള ഞങ്ങളുടെ പരിശ്രമങ്ങളെ അനുഗ്രഹിക്കണമേ.. അങ്ങയുടെ ജനനം ഭൂലോക സ്വര്‍ഗ്ഗങ്ങള്‍ക്ക് ആനന്ദനിര്‍വൃതി നല്‍കി. ഞങ്ങള്‍ നിത്യ സൗഭാഗ്യം അനുഭവിക്കാനുള്ള അനുഗ്രഹം അങ്ങേ ദിവ്യകുമാരനായ ഈശോ മിശിഹായോടപേക്ഷിച്ച് നല്‍കണമെ…

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുകൃതജപം
ഉദയ നക്ഷത്രമായ പരിശുദ്ധ മറിയമേ…
ഞങ്ങളുടെ ജീവിതം പ്രത്യാശ പൂര്‍ണ്ണമാക്കേണമേ…