പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് മന്ത്രിപദത്തില്‍ ശോഭിക്കാനാകട്ടെ എന്ന് ആശംസിച്ച് പ്രതിപക്ഷ എംഎല്‍എ മാത്യു കുഴല്‍നാടന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. ചര്‍ച്ചയ്ക്കിടെയുള്ള ചിത്രം പങ്കുവെച്ചാണ് മാത്യു കുഴല്‍നാടന്റെ കുറിപ്പ്.

എതിര്‍രാഷ്ട്രീയ ചേരിയില്‍ നിന്ന് പ്രവര്‍ത്തിച്ചും, പരസ്പരം വാദിച്ചും പോരടിച്ചും വന്നതിനു ശേഷം ഒന്നിച്ച് ഒരു കാര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് ജീവിതത്തിലെ വ്യത്യസ്തമായ ഒരനുഭവമായി. ഇന്ന് പൊതുമരാമത്തു ടൂറിസം മന്ത്രി റിയാസുമായി മുവാറ്റുപുഴയിലെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. വളരെ തുറന്ന സമീപനമാണ് മന്ത്രിയില്‍ നിന്നും ഉണ്ടായത്. ചെറുപ്പത്തിന്റെ പ്രസരിപ്പും ഊര്‍ജസ്വലതയും ദര്‍ശിക്കാനായി. പ്രിയ സുഹൃത്ത് റിയാസില്‍ നിന്നും ഒരുപാട് പ്രതീഷിക്കുന്നു.. മന്ത്രി പദത്തില്‍ നന്നായി ശോഭിക്കാനാകട്ടെ എന്നാശംസിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രതിപക്ഷം പോലും അംഗീകരിക്കുന്ന തരത്തിലുള്ള മാതൃകാ പ്രവര്‍ത്തനങ്ങളാണ് മന്ത്രി മുഹമ്മദ് റിയാസ് തന്റെ മണ്ഡലത്തിലും അല്ലാതെയും നടത്തി വരുന്നത്. റോഡിനെ കുറിച്ചു ഉയരുന്ന പരാതികളില്‍ ഞൊടിയിടയില്‍ പരിഹാരം കണ്ട് മന്ത്രി ജനങ്ങളുടെ മനസില്‍ നിറഞ്ഞു നിന്നിരുന്നു. മന്ത്രി പദത്തിലേയ്ക്ക് കയറും മുന്‍പേ തന്റെ മണ്ഡലത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അഹോരാത്രം പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് മന്ത്രി മുഹമ്മദ് റിയാസ്. മരുന്നുകള്‍ എത്തിച്ചും ആംബുലന്‍സ് സജ്ജമാക്കിയും അദ്ദേഹം മണ്ഡലത്തില്‍ നിറഞ്ഞു നിന്നിരുന്നു.