ശുദ്ധസംഗീതം… അത് മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ തിളങ്ങുകയാണ്. ഭാഷയേതായാലും സംഗീത ലോകത്തിന് തനതായ സംഭാവനകള്‍ നല്‍കിയ സംവിധായകരുടെയും ഗാന രചയിതാക്കളുടെയും ശുദ്ധസംഗീതത്തില്‍ പ്രണയമുണ്ടെന്ന് യു കെയിലെ അനുഗ്രഹീത ഗായകര്‍ തെളിയിക്കുകയാണ്. ലെസ്റ്ററില്‍ അവര്‍ പാടുകയാണ്. ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന ഒരു മാധ്യമത്തിന്റെ ജനവികാരമാണ് ലെസ്റ്ററില്‍ പ്രതിഫലിക്കുന്നത്. മലയാളികള്‍ മറക്കാതെ മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന ശുദ്ധസംഗീതം. ദാസേട്ടനും എം.ജിയും ചിത്രയും ജാനകിയമ്മയും എസ്.പി.യും മുഹമ്മദ് റാഫിയും അദ്നാന്‍ സ്വാമിയുമൊക്കെ പാടിയ സംഗീതം ഒരിക്കല്‍ക്കൂടി കേള്‍ക്കാനൊരുങ്ങുകയാണ് യു കെ മലയാളികള്‍. ഇതില്‍ നമ്മുടെ സ്വന്തം രവീന്ദ്രന്‍ മാഷ്, കൈതപ്രം മുതല്‍ ഹിന്ദുസ്ഥാനി സംഗീത ലോകത്തെ പ്രമുഖനായ ലളിത് പണ്ഡിറ്റ് വരെയുണ്ട്.

മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന് ഇനി പന്ത്രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി. ഒരു മാധ്യമത്തോടൊപ്പം സഞ്ചരിക്കുന്ന ജനങ്ങള്‍ പങ്കെടുക്കുന്ന  രണ്ടാമത് വാര്‍ഷിക ആഘോഷം. ജനങ്ങള്‍ താരങ്ങളാവുകയാണിവിടെ. ആതുരസേവന രംഗത്ത് കരുണ കാണിച്ചവര്‍… നന്നായി പഠിച്ചവര്‍.. പഠിപ്പിച്ചവര്‍.. പാടിയവര്‍.. എഴുതിയവര്‍… മാതൃക കാണിച്ചവര്‍.. മനുഷ്യരായി ജീവിച്ചവര്‍… സമൂഹത്തിന് നന്മ മാത്രം ചെയ്തവര്‍… അങ്ങനെ നീളുന്നു മലയാളത്തിന്റെ നീണ്ട നിര. എല്ലാവരെയും ഞങ്ങള്‍ ആദരിക്കുന്നു.

ഓപ്പണ്‍ മൈക്ക് യുകെയില്‍ നിന്നും സൂപ്പര്‍ താരമായി വെറും പത്ത് വയസ്സുള്ള അനൂഷ് ഹൈദ്രോസ് സ്റ്റേജില്‍ എത്തുമ്പോള്‍ മലയാളം യു കെ യുടെ സംഗീത തേന്‍മഴ തുടങ്ങുകയായി. യുകെയിലെ സ്റ്റേജുകള്‍ തകര്‍ത്തു വാരിയ അനീഷും ടെസ് മോളും, ട്രീസാ ജിഷ്ണുവും… 1978 ലെ മേലേ പൂമഴയില്‍…. ഒരു കാലഘട്ടം തീര്‍ത്ത നോബിളും ലീനയും.. പിന്നെ രാജേഷ് ടോമും സ്‌കോട്‌ലാന്റിലെ എബിസണും സിംഫണി ഓര്‍ക്കസ്ട്രായുടെ ഷൈനും ഫെര്‍ണ്ണാണ്ടസ്സും ഡെര്‍ബിയിലെ സിനിയും കൂടി ഒന്നിക്കുമ്പോള്‍ ഇളയരാജയുടെ സിംഫണി മലയാളം യു കെ യുടെ സ്റ്റേജില്‍ വിരിയും.

മലയാളം യു കെ യുടെ അവാര്‍ഡ് നൈറ്റില്‍ എത്തുന്ന അനുഗ്രഹീത ഗായകരുടെ ശുദ്ധസംഗീതം കേള്‍ക്കാന്‍ യു കെ മലയാളികള്‍ കാത്തിരിക്കേണ്ടത് വെറും പന്ത്രണ്ട് ദിനങ്ങള്‍ മാത്രം. ഗ്രേറ്റ് രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ അതിഥിയാകുന്ന സ്റ്റേജില്‍ ജോയിസ് ജോര്‍ജ് MP സ്‌പെഷ്യല്‍ ഗസ്റ്റായി എത്തും.

യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായ  ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന മലയാളം യുകെ അവാര്‍ഡ് നൈറ്റിനും നഴ്സസ് ദിനാഘോഷത്തിനും വേണ്ടി വന്‍ ഒരുക്കങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. രണ്ടായിരം പേര്‍ക്ക് സൗകര്യപ്രദമായി ഇരുന്ന് പ്രോഗ്രാമുകള്‍ വീക്ഷിക്കാന്‍ സൗകര്യമുള്ള ലെസ്റ്ററിലെ ഏറ്റവും വലിയ ഹാള്‍ ആയ മഹര്‍ സെന്‍ററിലാണ് അവാര്‍ഡ് നൈറ്റ് അരങ്ങേറുന്നത്.  മുന്നൂറിലധികം കാറുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള ഇവിടെ അന്നേ ദിവസം വാഹന നിയന്ത്രണത്തിന് പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടായിരിക്കും.

ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഒരുക്കുന്ന രുചികരമായ ഭക്ഷണം പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് വേറിട്ട അനുഭവം ആകും. ഇന്‍സ്റ്റന്റ് തട്ടുകട ഉള്‍പ്പെടെ നാടന്‍ വിഭവങ്ങളും യൂറോപ്യന്‍ വിഭവങ്ങളും അന്ന് ലഭ്യമായിരിക്കും. മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആണ് പ്രോഗ്രാമുകള്‍ ആരംഭിക്കുന്നത്. രാത്രി ഒന്‍പത് മണി വരെ നീണ്ട് നില്‍ക്കുന്ന കലാപരിപാടികളില്‍ യുകെയിലെ ഏറ്റവും മികച്ച നിരവധി ട്രൂപ്പുകള്‍ അണി നിരക്കും. യുകെയിലെ എല്ലാ കലാസ്നേഹികളെയും മലയാളം യുകെയുടെ വായനക്കാരെയും തികച്ചും സൗജന്യമായി നടത്തുന്ന ഈ പ്രോഗ്രാമിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

Also Read:

മലയാളം യു.കെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഫ്രാന്‍സിസ് ജോര്‍ജ്. മലയാളം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തട്ടെയെന്നും മുന്‍ എം.പി.

മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു

മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ ലെസ്റ്ററില്‍ പുരോഗമിക്കുന്നു… യുകെമലയാളികള്‍ ആവേശത്തില്‍…

മോഡലിംഗ് – ഫാഷൻ രംഗത്തെ നാളെയുടെ രാജകുമാരിമാർ റാമ്പിൻെറ അകമ്പടിയോടെ മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ അണി നിരക്കും. “മിസ് മലയാളം യുകെ – 2017” മത്സരം പ്രഖ്യാപിച്ചു.

സ്റ്റേജിൽ നിറയുന്നത് 200 പ്രതിഭകൾ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു.. മിസ് മലയാളം യുകെ ഗ്രൂമിങ്ങ് സെഷൻ ഇന്ന്.. കലാ വിരുന്നിലേയ്ക്കുള്ള പ്രവേശനം സൗജന്യം..

മുഖ്യാതിഥി മാർ ജോസഫ് സ്രാമ്പിക്കൽ.. ആതിഥ്യമരുളുന്നത് എല്‍കെസി.. മലയാളം യുകെ ‘എക്സൽ’ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ.

ഒന്നാമതെത്തിയത് ഷെറിൻ ജോസ് ലിങ്കൺ ഷയർ.. പ്രസ്റ്റണിലെ ബീനാ ബിബിൻ രണ്ടാമത്‌.. ബർമ്മിങ്ങാമിന് അഭിമാനമായി ബിജു ജോസഫും.. മലയാളം യുകെ നടത്തിയ ലേഖന മത്സരത്തെ മലയാളികൾ ആവേശത്തോടെ സ്വീകരിച്ചപ്പോൾ ഇവർ വിജയികൾ.

നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം. യുകെയിലെ എല്ലാ മലയാളി അസോസിയേഷനുകൾക്കും ക്ലബ്ബുകൾക്കും വ്യക്തികൾക്കും  മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റിലേക്ക് ക്ഷണം ഉണ്ടാകും.

മലയാളം യുകെയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും ഒരുമിക്കുന്നു. മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന്. പ്രതിഭാ സംഗമവും കലാവിരുന്നും ലെസ്റ്ററിൽ ആവേശത്തിരയിളക്കും.