ലണ്ടന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് യു.കെ സാക്ഷിയാകും. നോ ഡീല്‍ ബ്രെക്‌സിറ്റിലേക്ക് കാര്യങ്ങളെത്തിയാല്‍ പ്രധാനമന്ത്രി തെരേസ മേയ് സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലേക്ക് എത്തുമെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. നോ ഡീലിലേക്ക് കാര്യങ്ങളെത്തുകയാണെങ്കില്‍ രാജിവെക്കുമെന്ന് മുന്നറിയിപ്പുമായി ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൗക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നോ ഡീലിലേക്ക് കാര്യങ്ങളെത്തിയാല്‍ കൂട്ടരാജിയുണ്ടാകുമെന്ന് നേരത്തെ മേയ്ക്ക് എംപിമാരുടെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. പിന്നാലെയാണ് ജസ്റ്റിസ് സെക്രട്ടറിയുടെ ഭീഷണി. മൂന്നാം തവണയും കോമണ്‍സിന്റെ പിന്തുണ നേടാന്‍ മേയ്ക്ക് കഴിയാതിരുന്നതാണ് പ്രശ്‌നങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കാന്‍ ഇടയാക്കിയത്.

നിലവില്‍ രണ്ട് സാധ്യതകളാണ് മേയ്ക്ക് മുന്നിലുള്ളത്. ഒന്ന് നോ ഡീല്‍ ബ്രെക്‌സിറ്റിലേക്ക് കാര്യങ്ങളെത്തിക്കുക, അല്ലെങ്കില്‍ കോമണ്‍സിനെ വിശ്വാസ്യത നേടിയെടുത്ത് കാര്യങ്ങള്‍ ദീര്‍ഘകാലത്തേക്ക് ഡിലേ ചെയ്യുക. എന്നാല്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ നടപടിക്രമങ്ങള്‍ ദീര്‍ഘകാലത്തേക്ക് നീട്ടിവെക്കുന്നതിനോട് യോജിച്ചു നില്‍ക്കാത്തത് മേയ്ക്ക് തലവേദന സൃഷ്ടിക്കുന്നതാണ്. സോഫ്റ്റ് ബ്രെക്‌സിറ്റിലേക്ക് കാര്യങ്ങളെത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെയും വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. മൈക്കല്‍ ഗോവ് ഉള്‍പ്പെടെയുള്ള കാബിനെറ്റ് അംഗങ്ങള്‍ സോഫ്റ്റ് ബ്രെക്‌സിറ്റിനെതിരെ മേയ്ക്ക് കത്തയച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നടപടിക്രമങ്ങള്‍ വൈകരുതെന്ന് താക്കീത് ചെയ്ത് കണ്‍സര്‍വേറ്റീവ് എംപിമാര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കത്തയച്ചിരുന്നു. പിന്നാലെയാണ് സോഫ്റ്റ് ബ്രെക്‌സിറ്റിനെതിരെയും വാദങ്ങളുണ്ടാകുന്നത്. 170 കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ ഒപ്പിട്ട കത്ത് തെരേസ മേയ്ക്ക് കഴിഞ്ഞ ദിവസം കൈമാറിയത്. പത്ത് കാബിനെറ്റ് അംഗങ്ങളും കത്തില്‍ ഒപ്പുവെച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ജെറമി കോര്‍ബന്‍, സാജിദ് ജാവേദ് തുടങ്ങിയ നേതാക്കളും കത്തില്‍ ഒപ്പിട്ടുവെന്നാണ് സൂചന. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ മേയ്ക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടക്കുന്നുവെന്നാണ് മുന്നറിയിപ്പ് കത്ത് പുറത്തുവന്നതോടെ ലഭിക്കുന്ന സൂചന. എന്നാല്‍ കത്തിനെക്കുറിച്ച് പരസ്യ പ്രതികരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല.