അനീഷ് ജോര്‍ജ്‌

യുകെ മലയാളികള്‍ക്ക് ആവേശമായ മഴവില്‍ സംഗീതം അതിന്റെ അഞ്ചാം വാര്‍ഷികത്തില്‍ തീം സോങ് അവതരിപ്പിക്കുന്നു. ജൂണ്‍ മൂന്ന് ശനിയാഴ്ച്ച ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്യൂണിറ്റി സെന്ററില്‍ അരങ്ങേറുന്ന മഴവില്‍ സംഗീതത്തിന് മനോഹരമായ ഗാനമാണ് തീം സോംഗിനായി രൂപപ്പെടുത്തിയിട്ടുള്ളത്. യുകെയിലെ പ്രശസ്ത കീ ബോര്‍ഡിസ്റ്റ് സന്തോഷ് നമ്പ്യാര്‍ ചിട്ടപ്പെടുത്തിയ ‘മനസ്സിലുണരും രാഗ വര്‍ണങ്ങളായി’ എന്ന ഗാനം ഈ വരുന്ന സംഗീത സായാഹ്നത്തില്‍ എല്ലാ സംഗീത പ്രേമികള്‍ക്കായും സമര്‍പ്പിക്കുന്നു. ലണ്ടനിലെ പ്രശസ്തമായ നിസരി ഓര്‍ക്കസ്ട്രയിലെ പ്രധാന കീ ബോര്‍ഡിസ്റ്റ് ആണ് സന്തോഷ് നമ്പ്യാര്‍. ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സന്തോഷ് മുന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രശസ്ത നര്‍ത്തകി ജിഷാ സത്യന്‍ മനോഹര നൃത്തച്ചുവടുകളിലൂടെ ദൃശ്യചാരുത പകരുന്ന തീം സോംഗ് സംഗീതാസ്വാദകര്‍ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്. നോര്‍ത്താംപ്ടണിലെ നടനം സ്‌കൂള്‍ ഓഫ് ഡാന്‍സിംഗിലെ പ്രധാനാദ്ധ്യാപികയായ ജിഷ കഴിഞ്ഞ വര്‍ഷത്തെ മഴവില്‍ സംഗീതത്തിലെ നിറ സാന്നിധ്യമായിരുന്നു.

കഴിഞ്ഞ വര്‍ഷം മഴവില്‍ സംഗീതത്തിന്റെ തീം മ്യൂസിക് സംഗീതാസ്വാദകരുടെ മനം കവര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘ മനസ്സില്‍ മധുരം നിറയും മഴപോലെ മഴവില്‍ സംഗീതം’ എന്ന ടൈറ്റില്‍ സോങ്ങിനും സന്തോഷ് ആയിരുന്നു ഈണം നല്‍കിയത് .