മനസിനെ തൊട്ടുണര്‍ത്തിയ രാഗ വര്‍ണങ്ങളായി മഴവില്‍ സംഗീതം…. വര്‍ണങ്ങള്‍ചാലിച്ചു വില്‍സ് സ്വരാജ്ഉം, Dr. ഫഹദും പിന്നെ മറ്റു ഗായകരും ചരിത്രമായി മഴവില്‍ സംഗീതം അഞ്ചാം വാര്‍ഷികം..

മനസിനെ തൊട്ടുണര്‍ത്തിയ രാഗ വര്‍ണങ്ങളായി മഴവില്‍ സംഗീതം…. വര്‍ണങ്ങള്‍ചാലിച്ചു വില്‍സ് സ്വരാജ്ഉം, Dr. ഫഹദും പിന്നെ മറ്റു ഗായകരും ചരിത്രമായി മഴവില്‍ സംഗീതം അഞ്ചാം വാര്‍ഷികം..
June 05 10:20 2017 Print This Article

ലോകമെമ്പാടുമുള്ള സംഗീത പ്രേമികള്‍ ഒരിക്കലും മറക്കാത്ത ദിനമായിമാറി 2017 ജൂണ്‍ 3. യുകെയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ എത്തിയ ഓരോ സംഗീപ്രേമികളുടെ മനസിലും  മായാത്ത മാരിവില്ലായി മാറി ഈ മഴവില്‍ സംഗീതം. മധുവൂറുന്ന ഈ സംഗീത സായ്ഹാനത്തെ മനോഹാരമാക്കിയത് പ്രശസ്ത പിന്നണി ഗായകന്മാരായ വില്‍സ് സ്വരാജ്, Dr. ഫഹദ് എന്നിവരെ കൂടാതെ മുപ്പതോളം വരുന്ന യുകെയിലെ വിവിധ ഭാഗങ്ങളിലെ ഗായകരും ഒത്തുചേര്‍ന്നപ്പോള്‍ സംഗീത പ്രേമികളുടെ മനസില്‍ ഒരു നവ്യാനുഭവമായി മാറി മഴവില്‍ സംഗീതം. ഈ അഞ്ചാം വാര്‍ഷിക വേള ഒരു അത്യ അപൂര്‍വവിരുന്നായി സംഗീതപ്രേമികള്‍ക്കു സമ്മാനിക്കാന്‍ മഴവില്‍ സംഗീതത്തിന്റെ മുഖ്യശില്പി അനീഷ് ജോര്‍ജും, പത്‌നി റ്റെസ്സ്‌മോള്‍ ജോര്‍ജും മറ്റു കമ്മറ്റി അംഗങ്ങളുടെയും ശ്രമഫലം ഒത്തുചേര്‍ന്നപ്പോള്‍ ലോകമെമ്പാടുമുള്ള സംഗീതസായാഹ്നങ്ങളില്‍ പിറന്നത് ഒരു പുതു പുത്തന്‍ ചരിത്രം. കഴിഞ്ഞ ആറുമാസമായുള്ള ഇവരുടെ തയാറെടുപ്പുകളാണ് ഈ സായാഹ്നത്തിനു കൂടുതല്‍ നിറപ്പകിട്ടേറിയത്.

സംഗീത പ്രേമികള്‍ക്ക് വേണ്ടി തുടര്‍ച്ചയായി ഏഴുമണിക്കൂറുകളോളം മഴവില്ലു വിരിഞ്ഞു നിന്നപ്പോള്‍ ഈ നിറങ്ങള്‍ ആസ്വദിക്കാന്‍ എത്തിയത് അഞ്ഞുറോളം കാണികള്‍. അതും യുകെയുടെ പല ഭാഗങ്ങളില്‍ നിന്ന് എത്തിയത് മഴവില്‍ സംഗീതത്തെ അവർ നെഞ്ചില്‍ ഏറ്റിയതിന്റെ തെളിവായിരുന്നു. എപ്പോഴും പുതുമകള്‍ മാത്രം കൊണ്ടുവരാന്‍ ശ്രമിക്കുന്ന മഴവില്‍ സംഗീതം ഇത്തവണയും സംഗീതപ്രേമികള്‍ക്കായി സമര്‍പ്പിച്ചത് ഒരു ഉഗ്രന്‍ കലാവിരുന്ന് തന്നെയായിരുന്നു. താള രാഗ ലയങ്ങളുടെ ഈ മാസ്മരിക മുഹൂര്‍ത്തത്തില്‍ അതിനൊപ്‌ടൊപ്പം അലിഞ്ഞു ചേരാനായി യുകെയുടെ പല സ്ഥലങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ നൃത്തനൃത്യങ്ങള്‍ ഈ വേളയെ കൂടുതല്‍ ആനന്ദപ്രദമാക്കി. ശ്രി. ജോസ് ആന്റണിയുടെ ഈശ്വരപാര്‍ത്ഥനയോടു കൂടി ആരംഭിച്ച ചടങ്ങില്‍ ശ്രിമതി സില്‍വി ജോസ്, പദ്മരാജ്, ലക്ഷ്മി മേനോണ്‍, തുടങ്ങിയവര്‍ ആയിരുന്നു മുഖ്യ അവതാരകര്‍. ഇവരുടെ വ്യത്യസ്തമായ അവതരണ രീതികള്‍ സംഗീത പ്രേമികളെ കൂടുതല്‍ ആകര്‍ഷിച്ചു. തുടർന്ന്  നടന്ന ചടങ്ങില്‍ മഴവില്‍ സംഗീതനിശയിലേക്ക് ശ്രി ഡാന്റോ പോള്‍ മേച്ചേരി ഏവരെയും സ്വാഗതം ചെയ്തു.

മഴവില്‍ സംഗീതത്തിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെ വിശിഷ്ടാ അതിഥികള്‍ക്ക് വളരെ ലളിതമായ ശൈലിയില്‍ അവതരിപ്പിച്ചു ശ്രി ഡാന്റോ പോള്‍ മഴവില്‍ സംഗീതത്തിന്റെ അമരക്കാരനും ഗായകനുമായ ശ്രി അനീഷ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ അനുഗ്രഹീത കലാകാരന്മാരായ ശ്രി. വില്‍സ് സ്വരാജ്, Dr . ഫഹദ്, യുക്മ നാഷണല്‍ സെക്രട്ടറി ശ്രി. റോജിമോന്‍ വര്ഗീസ്, നടനും ഗാനരചയിതാവും കല സാംസ്‌കാരിക രാഷ്ട്രീയ വേദികളില്‍ സുപരിചിതനായ ശ്രി. സി എ ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഈ സായാഹ്നം ഉത്ഘാടനം ചെയ്തു. ഉത്ഘാടനത്തെ തുടര്‍ന്ന് ശ്രി വില്‍സ് സ്വരാജ്, Dr. ഫഹദ്, ശ്രിറോജിമോന്‍, ശ്രി സി എ ജോസഫ് ഈനിവര്‍ക്കൊപ്പം മഴവില്‍ സംഗീതത്തിന്റെ മുഖ്യ ശില്പി അനീഷ് ജോര്‍ജും, റ്റെസ് മോള്‍ ജോര്‍ജും, കമ്മറ്റി അംഗങ്ങളയ ശ്രി. ഡാന്റോ പോള്‍ മേച്ചേരി, ശ്രി കെ സ് ജോണ്‍സന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്ര ദീപം തെളിയിച്ചു.

തുടര്‍ന്ന് നടന്ന സംഗീത വിരുന്നില്‍ യുകെയില്‍ ആദ്യമായി മലയാളത്തിന്റെ സ്വന്തം സംഗീത സംവിധായകന്‍ ശ്രി രവീന്ദ്രന്‍ മാഷിന് ‘പ്രണാമം’ അര്‍പ്പിച്ചുകൊണ്ട് ശ്രി. വില്‍സ് സ്വര്ജും, Dr. ഫഹദും ചേര്‍ന്ന് പുഷ്പാര്‍ച്ചന അര്‍പ്പിച്ചു കൊണ്ട് രവീന്ദ്രന്‍ മാഷിന്റെ ഹിറ്റ് ഗാനങ്ങളായ സമുഹൂര്‍ത്തമായി, രാമകഥ, ഹരിമുരളീരവം, പ്രമദവനം എന്നിവ ആലപിച്ചപ്പോള്‍ നിലക്കാത്ത കൈയടിയുമായി സംഗീത ആസ്വാദകര്‍ പിന്തുണയേകി. അതിനെ തുടര്‍ന്ന് മഴവില്‍ സംഗീതത്തിന്റെ ശില്പിയായ ശ്രി. അനീഷ് ജോർജ് സംഗീത ആസ്വാദകര്‍ക്കായി സമര്‍പ്പിച്ച ‘ആഷിഖി ഫോര്‍ ഇവര്‍’ എന്ന ബോളിവുഡ് പ്രണയ കാവ്യം ശ്രി അനീഷ് ജോര്‍ജ്, റ്റെസ് മോള്‍ ജോര്‍ജ് എന്നിവരോടൊപ്പം Dr. ഫഹദും ചേര്‍ന്നപ്പോള്‍ ഒരു വ്യത്യസ്ത അനുഭവമായി…

‘മനസ്സിലുണരും രാഗ വര്‍ണങ്ങളായി’ എന്ന മഴവില്‍ സംഗീതം തീം സോങ്ങിന്  പ്രശസ്ത നൃത്തകിയും അധ്യാപികയുമായ ശ്രിമതി ജിഷ സത്യന്‍ അവതരിപ്പിച്ച ദൃശ്യാവിഷ്‌കാരം വളരെ മനോഹരമായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ഈ പ്രകടനം ഏവരെയും ആകര്‍ഷിച്ചു . പ്രശസ്ത കീ ബോര്ടിസ്‌റ് ശ്രി. സന്തോഷ് നമ്പ്യാരാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. തുടര്‍ന്ന് മഴവില്‍ സംഗീതത്തിന് വേണ്ടി ശ്രി. അനീഷ് ജോര്‍ജും റ്റെസ് മോള്‍ ജോര്‍ജും ചേര്‍ന്ന് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍ മറ്റു കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന് ശ്രി സന്തോഷിനെയും ശ്രിമതി ജിഷയെയുംപൊന്നാട അണിയിച്ചു ആദരിച്ചു…

കുഞ്ഞു ഗായകന്‍ മഴവില്‍ സംഗീതത്തിലെ ജെക്ക് ജോര്‍ജ്, ശ്രി അനീഷിനൊപ്പം ആലപിച്ച തു മേരാ ദില്‍ തു മേരി ജാന്‍ എന്ന ഗാനം ഏവരിലും കൗതുകമുണര്‍ത്തി. തുടര്‍ന്ന് മറ്റു ഗായകരായ ശ്രി മനോജ് രാമചന്ദ്രന്‍ (ന്യൂബറി) ശ്രിമതി അനുചന്ദ്ര ( സ്വിന്‍ഡന്‍), ഷാജു ഉതുപ്പ് ( V4U ബാന്‍ഡ് ലിവര്‍പൂള്‍ ), ജിഷ ബിനോയ് ( സ്റ്റോക്ക് ഓണ്‍ ട്രെന്റ്), സത്യനാരായണന്‍ (നോര്‍താംപ്ടണ്‍), ഉണ്ണികൃഷ്ണന്‍ നായര്‍ ( ഗ്രേസ് മേലോഡീസ് HAMPSHIRE ), ഡാനി ഇന്നസെന്റ്, അനൂപ് ശശി, ആല്‍മഗ്രേസ് ജോണ്‍, രഞ്ജിത നന്ദകിഷോര്‍ ( ശ്രുതിലയ ലണ്ടന്‍ ) ജോണ്‍സന്‍ ജോണ്‍ (സിയോണ്‍ ഓഡിയോസ് ഹോര്‍ഷം), സന്ദീപ് കുമാര്‍ ( ബ്രിസ്റ്റോള്‍ ), ഡെന്ന ജോമോന്‍, (7 ബീറ്റ്‌സ് മ്യൂസിക് ബാന്‍ഡ് ബെഡ്‌ഫോര്‍ഡ് ) സജി ജോണ്‍ ( ഹേവാര്‍ഡ് ഹീത്ത് ), റിസറോമി ( ഡോര്‍ചെസ്റ്റര്‍ ), ജൈമോന്‍ ജോസഫ് ( യോവില്‍) , ബിനോയ് ജോണ്‍ (ഹോര്‍ഷം), അനീഷ ബെന്നി (കാര്ഡിഫ് ), പ്രവീണ്‍ മാത്യു ( നോര്‍ത്താംപ്ടണ്‍), മാത്യു എബ്രഹാം( സൗത്താംപ്ടണ്‍), ജോസ് ആന്റണി ( സാലിസ്ബറി ), അനിതാ ഗിരീഷ്, ശ്രീകാന്ത്, ബിനോയ് മാത്യു, നേഹ ബിനോയ് (പൂള്‍), ദീപ സന്തോഷ്, അലന്‍ ഫിലിപ്പ് (ബോണ്‍മൗത് ) എന്നീ അതുല്യ പ്രതിഭകളുടെ ഗാനങ്ങള്‍ സംഗീത പ്രേമികളുടെ മനസ്സില്‍ കുളിര്‍മഴ പെയ്യിച്ചു.

വിനോദ് നവധാര, സന്തോഷ് നമ്പ്യാര്‍, വിനോദ് നവധാര, സന്തോഷ് നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് നയ്യിക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര വരുണ്‍മയ്യനാട്, മിഥുന്‍ മോഹന്‍, ഷിനോ തോമസ്, സോജന്‍ എരുമേലി, അനുപമ വസന്ത്എന്നിവര്‍ ചേര്‍ന്ന ലൈവ് ഓര്‍ക്കസ്ട്ര ഈ സംഗീത സായാഹ്നത്തിന്റെ ജീവനാഡി ആയിരിന്നു. ഇവരോടൊപ്പം ശബ്ദവും വെളിച്ചവുമായി ബീറ്റ്‌സ് ഡിജിറ്റല്‍ യുകെയുടെ ശ്രി ബിനു ജേക്കബും കൂടി ചേര്‍ന്നപ്പോള്‍ ആസ്വാദകര്‍ക്ക്  കണ്ണിനും കാതിനും വിരുന്നായി മാറുകയായിരുന്നു.

ശ്രി. ബിജു മൂന്നാനപ്പള്ളി ( ബി ടി എം ഫോട്ടോഗ്രാഫി ), ശ്രി. രാജേഷ് പൂപ്പാറ ( ബെറ്റര്‍ ഫ്രെയിംസ് ), ശ്രി. ജിനു. സി. വര്ഗീസ് ( ഫോട്ടോജിന്‍സ്) എന്നിവര്‍ മഴവില്‍ സംഗീതത്തിന്റെ ഓരോ ചലനങ്ങളും ക്യാമറകണ്ണുകളില്‍ ഒപ്പിയെടുത്തു. വീഡിയോ വിഭാഗം കൈകാര്യം ചെയ്തത് യുകെ മലയാളികള്‍ക്കു ഏറെ പരിചിതനായ ശ്രി. ജിസ്‌മോന്‍ പോളും, വെല്‍സ് ചാക്കോയുമാണ്. മഴവില്‍ സംഗീതത്തിന്റെ വര്‍ണ്ണമനോഹരങ്ങളായ പോസ്റ്റര്‍ ഡിസൈന്‍ചെയ്തിരിക്കുന്നത് ശ്രി ജെയിന്‍ ജോസ്ഫ്ഉം (ഡിസൈനേജ് ) മനോഹരമായി സ്റ്റേജ് ഡിസൈൻ ചെയ്തത് ശ്രി ബോബി അഗസ്റ്റിനുമാണ്. ഈ മഴവില്‍ സംഗീതത്തിലെ ഓരോ വര്‍ണങ്ങളും യുകെയിലെ പ്രശസ്ത ചാനല്‍ ആയ ഗര്‍ഷോം ടി വി ആണ് സംപ്രേഷണം ചെയ്തത്. ഗര്‍ഷോം ടി വിയുടെ മാനേജിങ് ഡയറെക്ടർസ് ആയ ശ്രി ജോമോന്‍ കുന്നേലും, ശ്രി ബിനു ജോര്‍ജും സന്നിഹിതരായിരുന്നു . ശ്രികെ സ് ജോണ്‍സന്‍ കൃതജ്ഞത അര്‍പ്പിച്ചു. ഈ സംഗീത സായാഹ്നം ഒരു വന്‍വിജയമായതിന്റെ ആനന്ദ ലഹരിയില്‍ ആണ് സംഘാടകരും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles