സീറോമലബാര്‍ സഭയുടെ വിശ്വാസപരിശീലനമേഖലയില്‍ നിര്‍ണ്ണായക സാന്നിധ്യമായിരുന്ന ചങ്ങനാശേരി അതിരൂപത, കുറുമ്പനാടം നിവാസിയായ ചമ്പക്കുളം
മേടയില്‍ ജോസ് ഫിലിപ്പ് സാര്‍ നിര്യാതനായി…
സീറോമലബാര്‍ സഭയ്ക്കു പ്രത്യേകിച്ച് വിശ്വാസപരിശീലന മേഖലയില്‍ നിരവധി നിസ്തുല സംഭാവനകള്‍ നല്‍കിയ സഭാസ്‌നേഹി…. സഭാത്മകത സ്വഭാവസവിശേഷതയാക്കിയ അത്മായപ്രേഷിതന്‍… വിശ്വാസപരിശീലനമേഖലയെ തനതായ ഇടപെടലിലൂടെ ഫലപ്രദമായി നവീകരിച്ച ക്രാന്തദര്‍ശി… 10 ദിവസത്തെ അവധിക്കാല മതബോധന ഇന്റന്‍സീവ് കോഴ്‌സിനെ ‘വിശ്വാസോത്സവം’ എന്ന വര്‍ണ്ണാഭവും സജീവവുമായ പരിശീലനപദ്ധതിയാക്കി പരിവര്‍ത്തനപ്പെടുത്തുകയും ആ പദ്ധതിയെ ഇതരരൂപതകള്‍ക്കു പരിചയപ്പെടുത്തുകയും ചെയ്ത ആശയസംരംഭകന്‍…

സ്വന്തമായി ആരംഭിച്ച വെബ്‌സൈറ്റിലൂടെ തന്റെ അറിവുകള്‍ അദ്ധ്യാപകര്‍ക്ക് പകരുവാന്‍ സന്മനസ്സു കാണിച്ച അദ്ധ്യാപകരുടെ അദ്ധ്യാപകന്‍… ബാംഗ്ലൂര്‍ ധര്‍മ്മാരാം കോളേജില്‍നിന്നും BTh, വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തില്‍നിന്നും MTh എന്നിവ സ്വന്തമാക്കി ജീവിതം മാതൃസഭയ്ക്കുവേണ്ടി വ്യയംചെയ്ത കര്‍മ്മശാലി… അനേകം വിശ്വാസപരിശീലകര്‍ക്ക് പാഠ്യപരിശീലനം മാത്രമല്ല ഹൃദയത്തില്‍ ഉത്തമബോധ്യങ്ങളും പകര്‍ന്ന, പലപ്പോഴും ആ മേഖലയില്‍ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അത്മായപേഷിതര്‍ക്കും സംശയനിവാരണസ്രോതസായി നിലകൊണ്ട വിജ്ഞാനസമ്പാദകന്‍…

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രിയപ്പെട്ട ജോസ് ഫിലിപ്പ് സാര്‍ അങ്ങ് ജീവിതം കൊണ്ട് ഞങ്ങള്‍ക്ക് ചൂണ്ടുപലകയാകുന്നത് അനേകം സഭാത്മക സാധ്യതകളിലേയ്ക്കാണ്; സഭയ്ക്കു നല്‍കി കടന്നുപോകുന്നത് ഈടുറ്റ സംഭാവനകളും…

വാർത്ത – ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല