ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന , മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി സംഘടിപ്പിച്ച മീനഭരണി ആഘോഷങ്ങൾക്ക് ഭക്തിസന്ദ്രമായ സമാപനമായി . 2026 മാർച്ച് 28 ശനിയാഴ്ച തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് മീനഭരണി ആഘോഷ ചടങ്ങുകൾ നടത്തപ്പെട്ടത് . അന്നേ ദിവസം പൊങ്കാല സമർപ്പണം, ഭഗവതി സേവ,പുഷ്പാഞ്ജലി,നാരങ്ങ വിളക്ക്, നാമസങ്കീർത്തനം,താലപ്പൊലി,തുടർന്ന് ദീപാരാധനയും ശേഷം അന്നദാനവും നടന്നു. പൂജകൾക്ക് താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വര്വർ കർമികത്വം വഹിച്ചു ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം ഭക്തർ ഈ പുണ്യ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.












Leave a Reply