മകനിൽ നിന്നു ഗാർഹിക പീഡനം ഏൽക്കേണ്ടി വന്നെന്ന് ആരോപിച്ചു നടി മീനാഗണേഷ് ഷൊർണൂർ പൊലീസിനെ സമീപിച്ചു. സമയത്ത് ഭക്ഷണവും മരുന്നും നൽകിയിരുന്നില്ലെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണു പരാതി.ഒടുവില്‍ മക്കളെ വരുത്തി പ്രശ്നം പോലിസ് പരിഹരിച്ചു .സ്വത്ത് മകൾക്ക് മാത്രമായി നൽകിയെന്ന തെറ്റിധാരണയുടെ പുറത്തായിരുന്നു പീഡനമെന്ന് മീനാ ഗണേഷ് പറഞ്ഞു. സമയത്ത് ഭക്ഷണവും മരുന്നും നൽകിയിരുന്നില്ല.മാനസികമായി പീഡിപ്പിച്ചു. മകളുമായി ഫോണിൽ സംസാരിക്കാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് പരാതിപ്പെടാൻ കാരണം.
മകനേയും മകളേയും സ്റ്റേഷനിലേക്കു വിളിച്ചു വരുത്തിയ ഷൊർണൂർ പൊലീസ് CPM ജില്ലാ കമ്മിറ്റി അംഗം MR മുരളിയുടെ സാന്നിധ്യത്തിൽ പ്രശ്നം ചർച്ച ചെയ്തു പരിഹരിച്ചു. ഷൊർണ്ണൂരിലെ വീടും സ്ഥലവും ആറു മാസത്തിനകം വിൽപ്പന നടത്തി ഇരുമക്കൾക്കുമായി വീതിച്ചു നൽകാനാണ് ധാരണ.വസ്തുആധാരം തൽക്കാലം എം.ആർ. മുരളി സൂക്ഷിക്കും. 73 വയസുള്ള മീനാ ഗണേഷ് മകൾക്കൊപ്പം താമസിക്കും.അതേസമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് മീനയുടെ മകൻ മനോജിന്റെ പ്രതികരണം.