തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് വ്യക്തികള്‍ക്ക് പിറന്നാള്‍ ആശംസകളുമായി മീനാക്ഷി ദിലീപ്. രണ്ടാനമ്മയായ കാവ്യയ്ക്കും ഏറ്റവും അടുത്ത സുഹൃത്തായ നടി നമിത പ്രമോദിനുമാണ് ജന്മദിനാശംസകള്‍ അറിയിച്ച് മീനാക്ഷി എത്തിയിരിക്കുന്നത്. കാവ്യക്കും ദിലീപിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് മീനാക്ഷി ആശംസ നേര്‍ന്നിരിക്കുന്നത്.

”ഹാപ്പി ബര്‍ത്ത്‌ഡേ, ഐ ലവ് യൂ” എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ”ഹാപ്പി ബര്‍ത്ത്‌ഡേ ടു മൈ സിസ്റ്റേഴ്‌സ് ബുജ്ജി, ഐ ലവ് യൂ ബെസ്റ്റ് ഫ്രണ്ട്” എന്ന് കുറിച്ചാണ് നമിതയ്ക്ക് മീനാക്ഷി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 2016 ലായിരുന്നു കാവ്യയും ദിലീപും തമ്മിലുള്ള വിവാഹം.

  ബലക്ഷയം; 75 കോടി ചിലവിട്ട് കോഴിക്കോട് നിർമിച്ച കെ എസ് ആർ ടി സി കെട്ടിടം ഒഴിപ്പിക്കാൻ മന്ത്രിയുടെ ഉത്തരവ്, ബലപ്പെടുത്താൻ ഇനി വേണ്ടത് 30 കോടി

ദിലീപിനും കാവ്യയ്ക്കും കുഞ്ഞനുജത്തി മഹാലക്ഷ്മിയ്ക്കും ഒപ്പമാണ് മീനാക്ഷി താമസിക്കുന്നത്. 2018ല്‍ ആണ് മഹാലക്ഷ്മി ജനിച്ചത്. ഓണാഘോഷത്തിനിടെ മഹാലക്ഷ്മിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് മീനാക്ഷി എത്തിയിരുന്നു. ദിലീപും കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

 

 

View this post on Instagram

 

A post shared by Meenakshi G (@i.meenakshidileep)