‘അമ്മയിലും ചേരിതിരിവ് ചിലപ്രമുഖർ വിട്ടുനിന്നു അല്ലെങ്കിൽ പ്രമുഖരായ ആരോ അവരോടു എന്ന് വരേണ്ട എന്ന് പറഞ്ഞു, ദിലീപിനെതിരെ ശക്തമായ നിലപാടുമായി സ്ത്രീ പക്ഷ സങ്കടനയും അമ്മയിലെ യുവ നടൻമാരിൽ പ്രമുഖ പക്ഷവും പ്രതികരിക്കും എന്നതിനെ തുടർന്നാണിത്. പൃഥ്വിയും ഇന്ദ്രന്റെയും നേതൃത്തത്തിൽ രൂപമെടുത്തായിരുന്നു സ്ത്രീ പക്ഷ സങ്കടനയുടെ പിന്തുണയും, അതിനെ പ്രതിരോധിച്ചത് മെഗാ സ്റ്റാർ ഇടപെടൽ ആണ്. ഇതറിയാതെ വന്ന പ്രമുഖ നടി റിമാ കല്ലുങ്കൽ പകുതി വഴിയിൽ കളം വിട്ടതും. എന്തായാലും ഒറ്റക്കെട്ടാണ് എന്ന് പ്രസ് മീറ്റിൽ പറഞ്ഞ ‘അമ്മ’ വരും ദിനങ്ങളിൽ അപസ്വരങ്ങൾ ചിഞ്ഞു നാറും എന്ന് ഉറപ്പായി. അതുപോലെ തന്നെ പ്രസ്സ് മീറ്റ് എന്ന പ്രദർശന നാടകത്തിൽ നടിയെ ആക്രമിച്ച കേസ്, അമ്മ ചര്‍ച്ച ചെയ്യാത്തതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഏറ്റവും അധികം ദേഷ്യപ്പെട്ടത് പ്രശസ്ത നടനും എം എല്‍ എയുമായ മുകേഷാണ്. ബാക്കിയുള്ള താരങ്ങള്‍ സമചിത്തതയോടെ സംസാരിച്ചപ്പോള്‍ മുകേഷാകട്ടെ പത്രക്കാരെ വെല്ലുവിളിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു.

നിങ്ങളൊന്നും പറയേണ്ട, ഞങ്ങള്‍ പറയുന്നത് മാത്രം കേട്ടാല്‍ മതി എന്ന രീതിയില്‍ മുകേഷ് പത്രക്കാര്‍ക്കുനേരെ കൈ ചൂണ്ടി ആക്രോശിച്ചു. സിപിഎം പിന്‍തുണയോടെ ജയിച്ച എംഎല്‍എ ആണ് ഇങ്ങനെ സംസാരിച്ചതെന്ന് ഓര്‍മ്മവേണം. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ എന്നും കര്‍ശനമായ നിലപാടെടുത്ത പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടി എപ്പോഴും ഇരയുടെ കൂടെയാണെന്ന് സിപിഎം സെക്രട്ടറി കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മുകേഷിന്റെ ഈ ആക്രോശം. അതേസമയം മുകേഷും പള്‍സര്‍ സുനിമായുള്ള അടുപ്പവും പുറത്തേക്കു വരികയാണ്. നടിയെ ആക്രമിക്കപ്പെട്ട് പള്‍സര്‍ സുനിയുടെ പേര് പറഞ്ഞപ്പോള്‍ പള്‍സര്‍ സുനി തന്റെ മുന്‍ ഡ്രൈവറാണെന്ന് മുകേഷ് തന്നെ തുറന്ന് പറഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ട് വര്‍ഷം മുമ്പാണ് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നത്. എന്നാല്‍ ഇയാള്‍ കുഴപ്പക്കാരനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് മുകേഷ് അന്ന് പറഞ്ഞിരുന്നു. ഡ്രൈവര്‍മാര്‍ സിനിമാ താരങ്ങളുടെ മനസ്സാക്ഷി സൂക്ഷിപ്പുക്കാരായാണ് പൊതുവെ അറിയപ്പെടുന്നത്. മുകേഷിന് സിനിമ കൂടാതെ മറ്റ് പല ബിസിനസ്സും നടത്തിയിരുന്നു. മുകേഷിന്റെ ഡ്രൈവര്‍ എന്നനിലയില്‍ പള്‍സര്‍ സുനിയെ ദിലീപ് ഉള്‍പ്പടെയുള്ള സിനിമാക്കാര്‍ക്ക് അറിയാതിരിക്കാന്‍ വഴിയില്ല. ഇങ്ങനെ ഈ ഒരവസ്ഥയില്‍ മുകേഷിന് നേരെയും പത്രക്കാര്‍ ചോദ്യം ചോദിക്കുമോയെന്ന ആശങ്കയും നിലനിന്നിരുന്നു. ഇക്കാരണം കൊണ്ടാണ് മുകേഷ് പത്രക്കാരോട് കയര്‍ത്തതെന്നാണ് പത്രക്കാരുടെ റിപ്പോര്‍ട്ട്. അതേസമയം എവൈഎഫ്എഫും സിപിഐ നേതാക്കളും മുകേഷിന്റെ ആക്രോശത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

Read more.. ‘അമ്മ’യ്ക്ക് നടിയെക്കാള്‍ ആവശ്യം ദിലീപിനെ, നടിയെ കൊണ്ട് പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമം,തയ്യാറാകാതിരുന്നാല്‍ വിലക്ക്; നടി വിഷയത്തിൽ ബലാല്‍സംഗവും മാനഭംഗവും നടന്നിട്ടില്ല, എല്ലാം റിയല്‍ എസ്റ്റേറ്റ് പ്രശനങ്ങൾ മാത്രം