വേനൽ അവധി ആഘോഷിക്കാൻ സ്കോട്ട്‌ലൻഡിലെ ബെൽമോറാലില്ലേക്കുള്ള എലിസബത്ത് രാജ്ഞിയുടെ പതിവ് ക്ഷണം നിരസിച്ച്‌ ഹാരി രാജകുമാരനും ഭാര്യ മേഗനും. രണ്ടുമാസത്തെ വേനൽ അവധി ആഘോഷിക്കാൻ തന്റെ കുടുംബാംഗങ്ങളെ മുഴുവൻ സ്കോട്ട്‌ ലൻഡിലെ ബെൽമോറൽ കാസ്റ്റിലേക്കു രാജ്ഞി ക്ഷണിക്കുക പതിവാണ്. എന്നാൽ ഹാരി രാജകുമാരനും ഭാര്യയും ഈ ക്ഷണം നിരസിച്ചു. മകൻ ആർച്ചിക്കു നാലു മാസം മാത്രമേ പ്രായമുള്ളൂ എന്നതാണ് കാരണമായി പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വില്യമും കേറ്റും അവരുടെ മൂന്ന് മക്കളോടൊപ്പം യാത്രയ്ക്ക് പോകുന്നുണ്ട്. എന്നാൽ നാലുമാസം പ്രായമുള്ള ആർച്ചിയോടൊപ്പം ഫ്രാൻസിലെ എൽട്ടണിലേക്കും, സ്പെയിനിലെ ഇബിസയിലേക്കും ഹാരിയും കുടുംബവും യാത്ര പോയിരുന്നു. രാഞ്ജിയുടെ വേനൽകാലവസതി അതീവ സുരക്ഷിതവും സ്വകാര്യത കാത്തുസൂക്ഷിക്കുന്നിടവുമാണ്.

ഹാരിയുടെ ഭാര്യ മേഗൻ ഇതു വരെ ആ കൊട്ടാരം സന്ദർശിച്ചിട്ടില്ല. ഈ വേനൽക്കാലം അവരുടെ ആദ്യ യാത്രയാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. മേഗൻ തന്റെ പ്രെഗ്നൻസിയുടെ ആദ്യ കാലഘട്ടത്തിൽ ആയിരുന്നതിനാൽ ആണ് കഴിഞ്ഞ വർഷം അവർ യാത്രയ്ക്ക് പോകാതിരുന്നത്. രാജ കുടുംബത്തിലെ എല്ലാ അംഗങ്ങളും തന്നെ രാജ്ഞിയുടെ ക്ഷണം ഒരു തവണയെങ്കിലും സ്വീകരിച്ചിട്ടുള്ളവരാണ്.