ഞാൻ യുകെയിൽ വര്ഷങ്ങളോളം എന്റെ കണ്ണിൽ ഉണ്ണിയായി ഉപയോഗിച്ച മെർസിഡസ് ബെൻസ് കാർ യുകെയിൽ താമസിക്കുന്ന ഏതെങ്കിലും മലയാളികൾക്ക് വേണമെങ്കിൽ എന്നെ രണ്ടു ദിവസത്തിനകം അറിയിക്കുക . ഒരു രൂപ പോലും എനിക്ക് വേണ്ട . നിങ്ങൾക്ക് ഫ്രീ ആയിട്ടു കാർ സ്വന്തമാക്കാം അല്ലങ്കിൽ എടുക്കാം .ഞാൻ യുകെയിൽ ഉടൻ എങ്ങും മടങ്ങാൻ താല്പര്യമില്ല എന്നതിനാൽ കാർ അവിടെ ഉപയോഗിക്കാതെ കിടന്നു നശിക്കുന്നു .. ആർക്കെങ്കിലും എന്റെ കാർ ഉപയോഗപ്പെടട്ടെ ..

എന്തുകൊണ്ട് യുകെയിൽ ഉള്ള കാർ ഞാൻ ഫ്രീ ആയി കൊടുക്കുന്നു .

2002 ലാണ് ഞാൻ യുകെയിൽ ഉപരിപഠനത്തിനു എത്തുന്നത് . ഇന്ത്യയിൽ B.Tech Electronics& Telecommunications ENGG കഴിഞ്ഞു Msc Business Information Technology പഠിക്കാൻ ലണ്ടൻ middlesex യൂണിവേഴ്സിറ്റിയിൽ എത്തി . 2002 ൽ ആ കോഴ്സിന് പഠിക്കാൻ / താമസം എല്ലാം കൂടി എനിക്ക് ചെലവായത് 30 ലക്ഷം രൂപ മുകളിൽ ആണ് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്ന് ഒരു car വാങ്ങാൻ എനിക്ക് സാധിച്ചില്ല . ലണ്ടനിൽ വന്നു ഒരു മാസത്തിനകം എനിക്ക് ബ്രിട്ടീഷ് ടെലികോമിൽ 1.5 ലക്ഷം രൂപ സാലറി ഉള്ള ജോലി ഉണ്ടായിട്ടും ലണ്ടനിലേ ജീവിത ചെലവ് കാരണം കാർ വാങ്ങാൻ സാധിച്ചില്ല . പഠിത്തം കഴിഞു ഒരു വര്ഷം കഴിഞ്ഞാണ് എനിക്ക് ഒരു കാർ വാങ്ങാൻ സാധിച്ചത് .. അപ്പോൾ എനിക്കുണ്ടായ കഷ്ടപ്പാട് ഞാൻ മനസിലാക്കിയിട്ടുണ്ട് . ഇതുകൊണ്ടു മാത്രമാണ് ഞാൻ എന്റെ വെറുതെ ഓടിക്കാതെ കിടക്കുന്ന കാർ അർഹതപ്പെട്ടവർക്ക് ഫ്രീ ആയി കൊടുക്കാൻ തീരുമാനിച്ചത് .

ഇന്നുവരെ 120 പേർ അവരുടെ പേരുകൾ നല്കിയിട്ടിരുണ്ട് . നറുക്കെടുപ്പ് ഞാൻ നടത്തും അതിൽ കിട്ടുന്ന ഭാഗ്യശാലിക്ക് എന്റെ കാർ നൽകും .അതുപോലെ എനിക്ക് കിട്ടിയിരിക്കുന്ന എല്ലാ ആളുകൾക്കും ഒരു കാർ എങ്ങനെ എങ്കിലും ഞാൻ റെഡി ആക്കി കൊടുക്കാൻ ശ്രെമിക്കും . കാരണം എന്റെ യുകെയിലെ ബന്ധം വെച്ച് കാർ വാങ്ങാൻ കഷ്ടപ്പെടുന്ന എല്ലാ മലയാളികൾക്കും അത് വാങ്ങി കൊടുക്കാൻ ഞാൻ ശ്രെമിക്കും .അതിനുള്ള വഴി ഞാൻ കണ്ടു പിടിച്ചിട്ടുണ്ട് . മനസ്സ് ഉണ്ടേൽ മാർഗം ഉണ്ട് .. എല്ലാവരും സന്തോഷം അനുഭവിക്കട്ടെ .. എന്റെ ഒരു ചെറിയ പ്രവർത്തി കൊണ്ട് നൂറു ആളുകൾ സന്തോഷിച്ചാൽ അതിൽ ഞാൻ എന്നും അഭിമാനിക്കും ..