ഇന്ത്യയിൽ പുറത്തിറങ്ങി 22 ദിവസങ്ങൾക്കുള്ളിൽ 21,000 ബുക്കിംഗുകളാണ് ഹെക്ടർ കരസ്ഥമാക്കിയത്. മാസത്തിൽ 2000 യൂണിറ്റ് ഉൽപ്പാദനക്ഷമതയാണ് കമ്പനി കണക്കാക്കിയിരുന്നത്. എന്നാൽ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ബുക്കിംഗുകൾ എല്ലാം താളം തെറ്റിച്ചു. ബുക്കിംഗുകൾ ഇനിയും തുടർന്നാൽ ഉപഭോക്താക്കൾക്ക് പത്തു മാസത്തിലേറെ കാത്തിരിപ്പ് തുടരേണ്ടി വരുമെന്നതിനാൽ നിലവിൽ ബുക്ക് ചെയ്തവർക്ക് ക്രമത്തിൽ ഡെലിവറി ചെയ്തു കഴിയുന്നതു വരെ എംജി ഹെക്ടറിന്റെ ബുക്കിംഗുകൾ ഇന്ത്യയിൽ നിർത്തിവെക്കുകയായിരുന്നു കമ്പനി ചെയ്തത്.

നിലവിൽ ഇന്ത്യയിൽ എംജി ഹെക്ടർ കാറുകൾ ഇന്ത്യയിൽ ഒരാൾക്ക് ബുക്ക് ചെയ്യുവാൻ സാധിക്കില്ല. അതേസമയം നേരത്തെ ബുക്ക് ചെയ്തവർക്ക് ഡെലിവറി എളുപ്പത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ എംജി ഡീലർഷിപ്പിൽ ഒരു ദിവസം 30 ഹെക്ടറുകൾ ഡെലിവറി ചെയ്തത് റെക്കോർഡ് തന്നെയായിരുന്നു. ഈ അവസ്ഥ തന്നെയാണ് ഇന്ത്യയിലെ പല ഡീലർഷിപ്പിലും ഉള്ളത്.

എംജി ഹെക്ടറിന് നല്ല ജനപ്രീതി കൈവന്നതോടെ കാർ സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ബുക്കിംഗ് ഓപ്പൺ ആകുന്നതു വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. ഈ അവസരത്തിൽ നിലവിൽ കാർ ബുക്ക് ചെയ്തു വാങ്ങിയവർ അത് കൂടുതൽ വിലയ്ക്ക് മറിച്ചു വിൽക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എംജി ഹെക്ടർ ഡെലിവറി ലഭിച്ച ഒരു ഉടമ, താൻ വാങ്ങിയ പുതിയ കാർ OLX ൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. 20 ലക്ഷം രൂപയ്ക്ക് വാങ്ങിയ കാർ 23 ലക്ഷം രൂപ വിലയിട്ടാണ് കാറുടമ OLX ൽ വിൽക്കുവാൻ വെച്ചിരിക്കുന്നത്. അതായത് പരസ്യത്തോടൊപ്പം ഉടമസ്ഥൻ കാറിൻറെ ചിത്രവും മറ്റു വിവരങ്ങളും കൊടുത്തിട്ടുണ്ട്. നമ്പർ പ്ലേറ്റ് പോലും ഇല്ലാത്ത, വെള്ള നിറത്തിലുള്ള, ഡീസൽ വേരിയന്റ് കാർ വെറും 100 കിലോമീറ്റർ മാത്രമേ ഓടിയിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്. എന്തായാലും 23 ലക്ഷത്തിനു കാർ വാങ്ങുവാൻ ആളുകൾ അന്വേഷണങ്ങൾ തുടങ്ങിയിട്ടുണ്ട് എന്നാണു ഉടമ പറയുന്നത്.

95 വർഷത്തോളമായി വാഹന നിർമ്മാണ രംഗത്തു പ്രവർത്തിച്ചു വരുന്ന എംജി മോട്ടോർസ്, തങ്ങളുടെ ഏറ്റവും കാര്യക്ഷമതയുള്ള വാഹനം എന്ന ലേബലിലാണ് ഇന്ത്യയിൽ ഹെക്ടർ മോഡലുകൾ ഇറക്കിയിരിക്കുന്നത്. സാധാരണ വാഹനങ്ങളിൽ നാം കണ്ടിട്ടുള്ളതിനേക്കാൾ കൂടുതൽ ഫീച്ചറുകൾ ഹെക്ടറിലുണ്ട്. അതിൽ എടുത്തു പറയേണ്ടത് വോയ്‌സ് കമാൻഡ് ആണ്. ന്യൂ ആൻസ് ആണ് ഈ സവിശേഷത എംജി ഹെക്ടർ ഇന്ത്യയ്ക്കു വേണ്ടി ചെയ്തിരിക്കുന്നത്. “ഹലോ എംജി” എന്ന അഭിസംബോധനയ്ക്കു ശേഷം നൂറിലേറെ കമാൻഡുകളുമായാണ് എംജി ഹെക്ടർ തുടക്കത്തിൽ തന്നെ എത്തിയിരിക്കുന്നത്. കാറിന്റെ വിൻഡോകൾ, സൺറൂഫ് എന്നിവ തുറക്കുന്നതിനും അടയ്ക്കുന്നതിനും, എസി നിയന്ത്രിക്കുന്നതിനും ഒക്കെയാണ് പ്രധാനമായും വോയ്‌സ് കമാൻഡുകൾ ഉപഭോക്താക്കൾക്ക് സഹായകരമാകുന്നത്.

എംജി ഹെക്ടറിന്റെ പ്രാരംഭ പെട്രോൾ പതിപ്പിന് 12.18 ലക്ഷം രൂപ മുതലും, ഉയർന്ന ഡീസൽ പതിപ്പിന് 16.88 ലക്ഷം രൂപ വരെയുമാണ് വില. കാർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അഞ്ചു വർഷത്തെ വാറന്റിയും (അൺലിമിറ്റഡ് കി.മീ.) ലേബർ ഫ്രീ സർവ്വീസുകളും, റോഡ്സൈഡ് അസിസ്റ്റൻസും ഒക്കെയായി മികച്ച വിൽപ്പനാനന്തര സേവനങ്ങളാണ് എംജി വാഗ്ദാനം ചെയ്യുന്നത്.

നിലവിലെ ഉൽപ്പാദനക്ഷമത വീണ്ടും കൂട്ടുമെന്നും മാസം 2000 യൂണിറ്റ് എന്നുള്ളത് 3000 യൂണിറ്റിലധികം ഉൽപ്പാദിപ്പിക്കുവാൻ വേണ്ട നടപടിക്രമങ്ങൾ കൈക്കൊള്ളുമെന്നും കമ്പനി മേധാവി അറിയിച്ചിട്ടുണ്ട്. ഇത്രയുമൊക്കെ കേട്ടപ്പോൾ നിങ്ങൾക്കും എംജി ഹെക്ടർ വാങ്ങിയാൽ കൊള്ളാമെന്നുണ്ടോ? എങ്കിൽ കാത്തിരിക്കുകയേ ഇപ്പോൾ നിവൃത്തിയുള്ളൂ. പക്ഷേ ഒരു ടെസ്റ്റ് ഡ്രൈവ് ചെയ്യുവാൻ നിങ്ങൾക്ക് അവസരമുണ്ട്. വിളിക്കൂ – 6238810678.