മുന്‍ പോണ്‍ താരവും മോഡലുമായ മിയ ഖലീഫ വിവാഹ മോചിതയാകുന്നു. താരം ഇന്‍സ്റ്റ ഗ്രാമിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. സ്വീഡിഷ് ഷെഫായ റോബന്‍ട്ട് സാന്‍ഡ്‌ബെര്‍ഗായിരുന്നു മിയയുടെ ഭര്‍ത്താവ്. 2019ലാണ് ഇരുവരും വിവാഹിതരായത്.

എന്നാല്‍ താന്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുകയാണ് വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇത് സംബന്ധിച്ച സ്ഥിരീകരണം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

ഒരു വര്‍ഷത്തോളമായി തങ്ങളുടെ ദാമ്പത്യജീവിതം കൂട്ടിയോജിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ മറികടക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടെന്നും അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

തങ്ങള്‍ എല്ലായ്‌പ്പോഴും പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും തങ്ങളുടെ വേര്‍പിരിയലിന് കാരണമായി ഒറ്റപ്പെട്ട സംഭവങ്ങളില്ല, മറിച്ച് പലതരത്തിലുള്ള, പരിഹരിക്കാനാവത്ത വ്യത്യാസങ്ങളാണുള്ളതെന്നും മിയ കുറിക്കുന്നു.

യാതൊരു പശ്ചാത്താപവുമില്ലാതെ ഞങ്ങള്‍ ഈ അധ്യായം അവസാനിപ്പിക്കുകയാണെന്നും വെവ്വേറെ ജീവിതം ആരംഭിക്കുകയാണെങ്കിലും കുടുംബം, സുഹൃത്തുക്കള്‍ എന്നിവ വഴി തങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും മിയ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

പത്താമത്തെ വയസ്സിലാണ് ലബനീസ്-അമേരിക്കന്‍ വംശജയായ മിയ ലെബനണില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തത്. തുടര്‍ന്ന് 21-മത്തെ വയസ്സിലാണ് മിയ പോണ്‍ സിനിമ മേഖലയിലേക്ക് എത്തുന്നത്.

2014ല്‍ പോണ്‍ സിനിമ മേഖലയില്‍ എത്തിയ മിയ 2016 അഭിനയം നിര്‍ത്തിയിരുന്നു. എന്നിരുന്നാലും 2020 വരെ പോണ്‍ സൈറ്റുകളിലെ നമ്പര്‍ വണ്‍ താരമായിരുന്നു മിയ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹിജാബ് ധരിച്ച് പോണ്‍ സിനിമയില്‍ പ്രത്യക്ഷപ്പെട്ടതോടെ ഐ.എസ് ഭീഷണിയും മിയക്ക് നേരെ ഉണ്ടായി. പിന്നീട് പോണ്‍ സൈറ്റുകളിലെ നമ്പര്‍ വണ്‍ താരമായിരുന്നു മിയ.

 

 

View this post on Instagram

 

A post shared by Mia K. (@miakhalifa)