ന്യൂസ് ഡെസ്ക് മലയാളം യുകെ

താഴ്ന്ന വരുമാനക്കാർക്കും സ്റ്റുഡൻറ് വിസയിൽ യുകെയിലെത്തി പാർട്ട് ടൈം ജോലി ചെയ്യുന്നവർക്കും സന്തോഷകരമായ ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. 2024 -ലെ ദേശീയ വേതനം മണിക്കൂറിന് 11.46 പൗണ്ട് ആയി ഉയരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് സർക്കാർ നേരത്തെ പ്രഖ്യാപിച്ചതിലും വളരെ കൂടുതലാണ്. നേരത്തെ പ്രതീക്ഷിച്ചിരുന്നത് 11 പൗണ്ട് ആയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിലെ ഏറ്റവും കുറഞ്ഞ ദേശീയ വേതനം 10.42 പൗണ്ട് ആണ് . ഇതുമായി താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ട വരുമാന വർദ്ധനവാണ് ദേശീയ വേതനത്തിൽ ഉണ്ടാകുന്നത്. പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം നട്ടംതിരിയുന്ന ജനവിഭാഗങ്ങൾക്ക് ഇത് വളരെ പ്രയോജനം ചെയ്യും. ദശലക്ഷക്കണക്കിന് താഴ്ന്ന വരുമാനക്കാർക്ക് ശമ്പള വർദ്ധനവിന്റെ പ്രയോജനം ലഭിക്കുമെന്ന് റെസലൂഷൻ ഫൗണ്ടേഷനിലെ മുതിർന്ന സാമ്പത്തിക വിദഗ്ധനായ നെയ് കോമിനെറ്റ് പറഞ്ഞു . എന്നിരുന്നാലും ഉയർന്ന മിനിമം വേതനം കൊണ്ടു മാത്രം ഉയർന്ന ജീവിത നിലവാരം എല്ലാവർക്കും ലഭിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മറ്റ് പല ആനുകൂല്യങ്ങളും സർക്കാർ വെട്ടി കുറച്ചതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

താഴ്ന്ന വരുമാനക്കാരുടെ ജീവിത നിലവാരം ഉയരുന്നതിന് മിനിമം വേതനം വർദ്ധിക്കുന്നതിനൊപ്പം തന്നെ ജോലിസ്ഥലത്തെ മെച്ചപ്പെട്ട സാഹചര്യങ്ങളും അതുപോലെതന്നെ സാമൂഹിക സുരക്ഷാ പദ്ധതികളും പങ്കുവഹിക്കുന്നുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഏകദേശം 1.7 ദശലക്ഷം തൊഴിലാളികൾക്ക് ദേശീയ വേതന വർദ്ധനവിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.