സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് കാക്കനാട് ലാബില്‍ നടത്തിയ ആന്തരീകാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. മരണത്തിലെ ദുരൂഹത തുടരുന്നതിനിടയിൽ ലഭിച്ച ഈ രാസപരിശോധനാ ഫലം വളരെ നിർണ്ണായകമാണ്.മരണപ്പെട്ട സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് കാക്കനാട് ഫോറന്‍സിക് ലാബിലെ രാസപരിശോധനയില്‍ നിന്നും വ്യക്തമായിരിക്കുന്നത്.
ആന്തരികാവയവങ്ങളില്‍ വിഷാംശങ്ങളോ മറ്റു രാസപദാര്‍ത്ഥങ്ങളോ കണ്ടെത്തിയില്ലെന്നും ശ്വാസകോശത്തിലും ആമാശയത്തിലും കായല്‍ ജലം മാത്രമേയുള്ളുവെന്നും പരിശോധനയില്‍ തെളിഞ്ഞെന്നാണ് വിവരം.ഇതിനാൽ തന്നെ ഇത് ആത്മഹത്യയാണെന്ന് നിഗമനത്തിലാണ് പോലീസും ക്രൈം ബ്രാഞ്ചും. എന്നാൽ വീട്ടുകാർ ആത്മഹത്യ സാധ്യത പാടെ തള്ളിക്കളയുകയാണ്. രാസപരിശോധനാ ഫലം പുറത്തു വന്നതോടെ കേസ് പുതിയ വഴിത്തിരിവിലേക്കെത്തിയിരിക്കുകയാണ്.എന്നാൽ മൽപ്പിടിത്തത്തിനിടയിൽ കുട്ടിയെ കായലിൽ തള്ളിയിട്ടിരിക്കാനുള്ള സാധ്യതയാണ് പിതാവ് ഷാജി പറയുന്നത്