ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യയിൽ നടക്കുന്ന മിസ് വേൾഡ് മത്സരത്തിൽ നിന്ന് മിസ്സ് ഇംഗ്ലണ്ട് പിൻവാങ്ങി. ഈ വർഷം മിസ് വേൾഡ് മത്സരങ്ങൾ തെലുങ്കാനയിൽ ആണ് നടക്കുന്നത്. ഗുരുതര ആരോപണങ്ങൾ ആണ് മത്സരം ഉപേക്ഷിക്കാൻ കാരണമായി അവർ പറഞ്ഞത്. ഈ മാസം ഏഴ് മുതല്‍ 31 വരെയാണ് ഹൈദരാബാദില്‍ മിസ് വേള്‍ഡ് മത്സരം നടക്കുന്നത്. 31-ന് ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററിലാണ് ഫിനാലെ നടക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മത്സരാർത്ഥികളെ വില്പന ചരക്കുകൾ പോലെ പരിഗണിച്ചുവെന്നും മധ്യവയസ്കരായ സ്പോൺസർമാരോടൊപ്പം ഇരിക്കാൻ നിർബന്ധിച്ചു എന്നതും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ആണ് മില്ല മാഗി ഉന്നയിച്ചത്. സ്പോൺസര്‍മാരെ സന്തോഷിപ്പിക്കാനായി രണ്ട് മത്സരാർഥികളെ വീതം ഓരോരുത്തരുടെയും കൂടെ ഒരു ഹാളിൽ ഇരുത്തി. ഇവരോട് നന്ദി പറയണം എന്നും സംഘാടകർ ആവശ്യപ്പെട്ടു. ബുദ്ധിശക്തി കൂടി അളക്കുന്ന മത്സരം ആകുമെന്ന് കരുതിയാണ് സംഘാടകരുടെ കാലത്തിനൊത്ത് തുള്ളിയത് എന്ന് മാഗി കുറ്റപ്പെടുത്തുന്നു. വ്യക്തിപരമായി കൂടി അവിടെ തുടരാൻ കഴിയില്ല എന്ന് തോന്നിയതിനാൽ ആണ് പിന്മാറുന്നത്. ‘ലൈംഗികതൊഴിലാളി ആണോ എന്ന് പോലും തോന്നിപ്പോയി’ എന്നും അടക്കമുള്ള കടുത്ത വിമര്‍ശനങ്ങൾ ആണ് ‘ദ സൺ’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ മില്ല ഉന്നയിച്ചത്.


മില്ല മാഗിയുടെ ആരോപണങ്ങൾ സംഘാടകർ നിഷേധിച്ചിട്ടുണ്ട്. വ്യക്തിപരമായ ആവശ്യങ്ങൾ കൊണ്ട് തിരികെ പോകുന്നു എന്ന് മാത്രം ആണ് പറഞ്ഞത് എന്നും സംഘാടകർ അറിയിച്ചു. സംസ്ഥാനത്തെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി തെലങ്കാന സർക്കാർ വലിയ ആഘോഷത്തോടെ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര മിസ്സ് വേൾഡ് മത്സരമാണ് തുടർച്ചയായ വിവാദങ്ങളിൽ പെട്ടിരിക്കുന്നത്. രാമപ്പ ക്ഷേത്രം സന്ദർശിക്കുന്നതിനിടെ സൗന്ദര്യ മത്സരത്തിലെ മത്സരാർത്ഥികളുടെ കാൽ കഴുകിയ വിവാദം സൃഷ്ടിച്ചതിന് പിന്നാലെയാണ് മത്സരാർത്ഥി പിന്മാറിയത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. മെയ് ഏഴിന് ഹൈദരാബാദിൽ എത്തിയ 24 വയസുകാരിയായ മില്ല, മെയ് 16-നാണ് യു.കെയിലേക്ക് മടങ്ങിയത്.