കെ. ഡി. ഷാജിമോന്‍

ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സമരത്തീച്ചൂളയില്‍ പോരാടുന്ന കേരളത്തിലെ മാലാഖമാര്‍ക്ക് സാമ്പത്തികവും മാനസികവുമായ കൈത്താങ്ങുമായി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ രംഗത്ത്. ഒരു വശത്ത് മാനജ്മെന്റിന്റെ ഭീഷണിയും മറുവശത്ത് ജോലി നഷ്ടപ്പെട്ടവരും ജോലി ഭീഷണിയിലുള്ള ചുറ്റുപാടില്‍ ഈ സമൂഹത്തെ സംരക്ഷിക്കേണ്ട ചുമതല ഇതേ പാതയില്‍ കൂടി കടന്നുവന്ന നഴ്സിംഗ് മേഖലയിലെ ഓരോരുത്തരുടെയും കടമയാണെന്ന് മുന്നില്‍ക്കണ്ട് കഴിഞ്ഞ നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ അംഗങ്ങള്‍ പിരിച്ചെടുത്ത 750 പൗണ്ട് (65,000രൂപ) യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷാ, എംഎംഎ പ്രതിനിധിയില്‍ നിന്നും ഏറ്റുവാങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമരഭൂമിയിലുള്ള ഓരോരുത്തരും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനോട് കടപ്പെട്ടിരിക്കുന്നുവെന്നും മുന്നോട്ടുള്ള പ്രയാണത്തിന് എംഎംഎയുടെ സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും അംഗങ്ങള്‍ക്ക് വേണ്ടി അയച്ച സന്ദേശത്തില്‍ ജാസ്മിന്‍ ഷാ നന്ദിയും പ്രത്യാശയും അറിയിച്ചു.