കെ.ഡി.ഷാജിമോന്‍

കലാരംഗത്ത് പുതുതലമുറക്ക് പുത്തന്‍ ഉണര്‍വേകി എം എം എ യുടെ സപ്ലിമെന്ററി സ്‌കൂള്‍ സെപ്റ്റംബര്‍ 2ന് തുറക്കും. ക്ലാസിക് ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്, കര്‍ണാടക സംഗീതം, കരാട്ടെ പരിശീലനം, മലയാളം ക്ലാസുകള്‍ എന്നിവയാണ് പരിശീലിപ്പിക്കപ്പെടുന്നത്. അതാത് രംഗത്ത് വിദഗ്ദ്ധരായ അധ്യാപകരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.

മാഞ്ചസ്റ്റര്‍ മലയാളി സമൂഹത്തിന് പുത്തന്‍ ഉണര്‍വേകുന്ന ഈ പരിശീലനത്തില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ അല്ലാത്തവര്‍ക്കും പങ്കെടുക്കാവുന്നതാണ്. വിശദ വിവരത്തിന് എക്‌സിക്യുട്ടീവ് അംഗങ്ങളുമായോ താഴെപ്പറയുന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

07886526706, 07464846405, 07793940060