നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ മഞ്ജു വാര്യര്‍ സാക്ഷി പറഞ്ഞാല്‍ ചിലത് വെളിപ്പെടുത്തേണ്ടി വരുമെന്ന് മകള്‍ മീനാക്ഷിയുടെ വെല്ലുവിളി .

ഒരു പ്രമുഖ പത്രമാണ് ഇക്കാര്യങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. കേസില്‍ അച്ഛനെതിരെ അമ്മ സാക്ഷി പറയുന്ന അവസ്ഥ ഉണ്ടായാല്‍ പ്രതികരിക്കുമെന്നാണ് മീനാക്ഷി പറയുന്നത്. വേര്‍പിരിഞ്ഞതിന് ശേഷവും അച്ഛനെ വേട്ടയാടുന്നതിന് അനുവദിക്കില്ലെന്ന നിലപാടിലാണ് മീനാക്ഷി. ആരോടും സംസാരിക്കാന്‍ താല്‍പര്യം കാണിക്കാതിരുന്ന മീനാക്ഷി അമ്മ അച്ഛനെതിരെ സാക്ഷി പറയുമെന്ന് വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.