പ്രമുഖ ഭോജ്പുരി നടിയും മോഡലുമായ അഞ്ജലി ശ്രീവാസ്തവ (29) മരിച്ചനിലയില്‍. മുംബൈ ജൂഹുവിലെ അപ്പാര്‍ട്ടുമെന്റിലാണ് അഞ്ജലിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ബന്ധുക്കള്‍ തുടര്‍ച്ചയായി ഫോണ്‍ ചെയ്തിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് അപ്പാര്‍ട്ടുമെന്റ് ഉടമയെ ബന്ധുക്കള്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയാള്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ അഞ്ജലിയെ കണ്ടെത്തിയത്. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

അതേസമയം, അഞ്ജലിക്ക് ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമൊന്നുമില്ലെന്നും സന്തോഷത്തോടെ തന്നെയാണ് മകള്‍ ജീവിച്ചതെന്നും മാതാപിതാക്കള്‍ പറഞ്ഞു. നിരവധി ഭോജ്പുരി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അഞ്ജലി ‘കേഹു ത ദില്‍ മേം ബാ’ എന്ന സിനിമയിലാണ് ഒടുവില്‍ അഭിനയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നടി കൃതികയുടെ മൃതദേഹവും കഴിഞ്ഞ ആഴ്ച മുംബൈയിലെ ഫ് ളാറ്റില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ജലിയുടെ മരണവും. സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.