ഹാലോവീന്‍ പ്രച്ഛന്ന മത്സരത്തില്‍ പങ്കെടുത്തു ചെകുത്താന്റെ വേഷം അണിഞ്ഞു സമ്മാനം വാങ്ങിയ മോഡല്‍ മണിക്കൂറുകള്‍ക്കം അതേ വേഷത്തില്‍ തൂങ്ങി മരിച്ചു. ഇരുപത്തെട്ട് വയസു പ്രായമുള്ള ഹാരിയറ്റ് ചെകുത്താന്റെ വേഷമണിഞ്ഞാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ചുമന്ന പെയിന്റും തലയില്‍ കൊമ്പുമണിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഹാരിയറ്റുമായി അത്ര ചേര്‍ച്ചയില്‍ അല്ലായിരുന്നു എന്നും ഉടന്‍ പിരിയുമെന്ന് ഹരിയറ്റ് തനിക്കു സന്ദേശം അയച്ചിരുന്നു എന്ന് പങ്കാളി ജോഷ് മെര്‍സിയര്‍ പോലീസിനു മൊഴി നല്‍കി. ഹാരിയറ്റിന് ഇത്തരം സന്ദേശങ്ങള്‍ അയക്കുന്ന പതിവുള്ളതിനാല്‍ ഇതു കാര്യമാക്കിയില്ല എന്ന ഇയാള്‍ പറയുന്നു. വിഷാദം തോന്നുന്ന സമയങ്ങളില്‍ ഇവര്‍ സ്വയം വേദനിപ്പിക്കാറുണ്ടായിരുന്നു എന്നു സുഹൃത്തുക്കളും പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണംആരംഭിച്ചു.
Leave a Reply