ന്യൂസ് ഡെസ്ക്, മലയാളം യുകെ
യോർക്ക് മലയാളികളുടെ പ്രിയഗായകൻ അന്തരിച്ചു. മരണമടഞ്ഞത് മലയാളി അസോസിയേഷൻ ഓഫ് യോർക്കിന്റെ സജീവ സാന്നിധ്യമായിരുന്ന മോഡി തോമസ് ചങ്കൻ (55). ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മലയാളി അസോസിയേഷൻ ഓഫ് യോർക്കിന്റെ എല്ലാ പരിപാടികളിലും നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. തൻെറ അവസാന നിമിഷങ്ങളിൽ പോലും സംഗീതത്തെ സ്നേഹിച്ച മോഡി, ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇഷ്ടഗാനങ്ങൾ കേട്ടും പാടിയും ആശ്വാസം കണ്ടെത്തിയെന്ന് അടുത്ത സുഹൃത്തുക്കൾ പറയുന്നു.
തൃശൂർ സ്വദേശിയായ മോഡി, പരേതരായ സി.എ. തോമസ് ചങ്കന്റെയും അന്നം തോമസിന്റെയും മകനാണ്. ഭാര്യ: സ്റ്റീജ (പൂവത്തുശേരി തെക്കിനേടത്ത് കുടുംബാംഗം). ലീഡ്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി റോയ്സ് മോഡി, എ- ലെവൽ വിദ്യാർഥി അന്ന മോഡി എന്നിവരാണ് മക്കൾ. സംസ്കാരം പിന്നീട്.
സഹോദരങ്ങൾ: പരേതനായ ആൻഡ്രൂസ് തോമസ്, ജെയ്സൺ തോമസ്, പ്രിൻസി ടോമി, പരേതയായ റോസിലി ദേവസി, ജെസ്സി തോമസ്, ഷീല ജോൺസൺ.
മോഡി തോമസ് ചങ്കൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply