മോഹന്‍ലാല്‍ സിനിമകളുടെ സാറ്റലൈറ്റ് അവകാശം ഇനിമുതല്‍ അമൃത ടിവിക്ക്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്നതും മറ്റു ചില പ്രോജക്റ്റുകളും ഉള്‍പ്പെടെയുള്ള ആറോളം സിനിമകളായിരിക്കും അമൃത ടിവി വാങ്ങുക. അക്കാര്യവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം പൂര്‍ത്തിയായെന്നാണ് പുറ്ത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എന്നകാര്യം മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുമില്ല.

കഴിഞ്ഞ കാലത്തുണ്ടായ ചാനല്‍-സിനിമാ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് മോഹന്‍ലാലും ആശിര്‍വാദ് സിനിമാസും ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് സിനിമാ രംഗത്തുനിന്നും വരുന്ന സൂചന. മോഹന്‍ലാല്‍ ലാല്‍സലാം എന്ന പേരില്‍ അമൃത ടിവിയില്‍ പ്രോഗ്രാം അവതരിപ്പിക്കുന്നുണ്ട്. ഇതു രണ്ടും കൂട്ടി വായിക്കുമ്പോള്‍ അമൃതയുമായി താരം ബിസിനസ് ബന്ധം സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു എന്നുവേണം കരുതാന്‍.