ഒടിയനെതിരെ റിലീസ് ദിനം മുതല്‍ വലിയ ഡീഗ്രേഡിംഗാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സിനിമ കണ്ടവര്‍ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചപ്പോള്‍ മറ്റു ചിലര്‍ സിനിമ പോലും കാണാതെയാണ് ചിത്രത്തിനെതിരെ പോസ്റ്റുകളും വിമര്‍ശനങ്ങളുമായെത്തിയത്. എന്നാല്‍ വിമര്‍ശനങ്ങള്‍ ഒന്നും തന്നെ ചിത്രത്തെ ദോഷകരമായി ബാധിച്ചിട്ടില്ലെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിനെതിരെയും സംവിധായകനെതിരെയും ഏറെ വിമര്‍ശനമുയര്‍ന്നെങ്കിലും മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയത്തെ ആരും കളിയാക്കുകയും ചോദ്യം ചെയ്യുന്നതായോ കണ്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടര്‍ ടിവിയില്‍ എഡിറ്റേഴ്‌സ് അവറില്‍ നികേഷ് കുമാറില്‍ നിന്ന് അഭിനയത്തെ ചോദ്യം ചെയ്ത് ഒരു ചോദ്യം മോഹന്‍ലാലിന് നേരെ ഉയര്‍ന്നു. ആ ചോദ്യവും അതിന് മോഹല്‍ലാല്‍ നല്‍കിയ മറുപടിയുടെയും വീഡിയോ ഫാന്‍സ് പേജിലും മറ്റുമായി വൈറലാവുകയാണ്.

ഒടിയന്‍ സിനിമയില്‍ താങ്കള്‍ സംതൃപ്തനാണോ എന്ന ചോദ്യത്തോടെയാണ് നികേഷ് തുടങ്ങിയത്. തന്നെ സംബന്ധിച്ചിടത്തോളം ആ ക്യാരക്ടര്‍ മനോഹരമായി ചെയ്തു എന്നാണ് കരുതുന്നതെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങലെ കുറിച്ച് ചോദിച്ചപ്പോള്‍ അതിനോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ മോഹന്‍ലാല്‍ ഒരു നടന്റെ ധര്‍മ്മമാണ് ആയാള്‍ക്ക് കിട്ടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മനോഹരമാക്കുക എന്നത്. അതിന് ശ്രമിച്ചു. അത് ആരാധകര്‍ക്ക് ഇഷ്ടമായി എന്നു പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒടുവിലായി പടം കണ്ടപ്പോള്‍ എടുത്ത പണി പാഴായി പോയി എന്ന് തോന്നിയില്ല എന്നായായി നികേഷ് കുമാര്‍. എന്താ ഇഷ്ട ഇങ്ങിനെ ചോദിക്കുന്നത്, നിങ്ങള്‍ ചിത്രം കണ്ടോ എന്നായി മോഹന്‍ലാല്‍. അപ്രതീക്ഷിത ചോദ്യത്തില്‍ പരുങ്ങിയ നികേഷ് ‘കണ്ടു’ എന്ന് ചമ്മലോടെ മറുപടി പറയുകയാണ് ഉണ്ടായത്. അങ്ങിനെ തോന്നിയെങ്കില്‍ ഞാന്‍ അതിന്റെ കൂടി നില്‍ക്കാം, നന്നായിട്ട് തോന്നിയെങ്കില്‍ അതിന്റെ കൂടെയും എന്ന ഒരു ചിരിയോടെ തന്നെ മോഹന്‍ലാല്‍ പറഞ്ഞു.

നികേഷിന്റെ പരുക്കന്‍ ചോദ്യത്തിനുള്ള മറുപടി മോഹന്‍ലാലിന്റെ മാസ് ചിരിയില്‍ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. വിമര്‍ശകരുടെ വായടപ്പിച്ച് റെക്കോഡ് കളക്ഷനുമായി ചിത്രം മുന്നേറുകയാണ്. മൂന്നു ദിവസം കൊണ്ട് 60 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ആഗോള കളക്ഷന്‍ വിവരം പുറത്തു വിട്ടത്. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ ഇടംനേടുന്ന മലയാള ചിത്രമെന്ന റെക്കോഡും ഇതോടെ ഒടിയന്റെ പേരിലായി.