മലയാള സിനിമയിൽ താരരാജാവ് മോഹൻലാൽ എന്നും വിസ്മയം ആയ നടൻ ആണ്, നാപ്പത് വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മോഹൻലാൽ, നിരവധി ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

മോഹൻലാൽ മീന എന്നിവർ നായിക നായകന്മാർ ആയി ഐ വി ശശി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു വർണ്ണപകിട്ട്. ജോകുട്ടന്റെ കഥക്ക് ബാബു ജനാർദ്ദനൻ ആയിരുന്നു തിരക്കഥ രചിച്ചത്. 1997ൽ ആയിരുന്നു ചിത്രം പിറത്തിറങ്ങിയത്. ദിവ്യ ഉണ്ണി, ദിലീപ്, ജഗദീഷ്, സോമൻ എന്നിവരും ആയിരുന്നു മറ്റു പ്രധാന താരങ്ങൾ.

Image result for varnapakittu

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഘട്ടന രംഗങ്ങൾ ചെയ്യാൻ ഏറെ ഇഷ്ടപെടുന്ന മോഹൻലാൽ തന്നെ ആയിരുന്നു വർണ്ണപകിട്ടിലെ സംഘടന രംഗങ്ങളുടെ ചുമതല നോക്കിയിരുന്നതും.

ചിത്രത്തിന്റെ കുറച്ചു സീനുകൾ ചിത്രീകരണം നടത്തിയത് സിങ്കപ്പൂർ ആയിരുന്നു, ചിത്രത്തിന്റെ തിരക്കഥാകൃത്തായ ബാബു ജനാർദ്ദനന് പാസ്പോർട്ട് ഇല്ലാത്തത് കൊണ്ട് അപ്രതീക്ഷിതമായി ചിത്രത്തിൽ ഒരു സീൻ കൂട്ടി കൂട്ടിച്ചേർക്കേണ്ടി വന്നു. ആ രംഗം ഷൂട്ട് ചെയ്യുന്നതിന് വേണ്ടി തിരക്കഥ എഴുതുന്ന ജോലി മോഹൻലാൽ തന്നെ ഏറ്റെടുക്കക ആയിരുന്നു. മോഹൻലാലും മീനയും തമ്മിലുള്ള ചിത്രത്തിലെ ഒരു കിച്ചൺ രംഗമാണ് മോഹൻലാൽ പൂർണ്ണമായും എഴുതി തയ്യാറാക്കിയത്. ഒറ്റ ഷോട്ടിലാണ് ഐവി ശശി അത് ചിത്രീകരിച്ചത്. ഇപ്പോഴിതാ മോഹൻലാൽ സംവിധായകൻ കൂടി ആകുകയാണ് ബറോസ് എന്ന ചിത്രത്തിൽ കൂടി.