മോഹന്‍ലാലിനും സത്യന്‍ അന്തിക്കാടിനുമൊപ്പം പൊതുവേദിയിലെത്തിയ നടന്‍ ശ്രീനിവാസന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ദാസനും വിജയനും കൂടെ സത്യനുമെന്ന ക്യാപ്ഷനോടെയായാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയിലാണ് ശ്രീനിവാസന്‍ പങ്കെടുത്തത്. നടന്റെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുള്ളതായാണ് ആരാധകര്‍ ഇതിലൂടെ മനസിലാക്കുന്നത്, ചാനല്‍ പുറത്ത് വിട്ട പ്രൊമോ വീഡിയോയിലെ ദൃശ്യങ്ങളാണിത്.

ശ്രീനിവാസന്റെ കവിളില്‍ മോഹന്‍ലാല്‍ ചുംബിക്കുന്ന ഫോട്ടോയും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നടനും അവതാരകനും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമൊക്കെയായ രമേശ് പിഷാരടിയും ഹണി റോസും അജു വര്‍ഗ്ഗീസും അടക്കമുള്ള താരങ്ങളെല്ലാം ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ട്. താരസംഘടനയായ അമ്മയുടെ ഫണ്ട് ശേഖരണാര്‍ത്ഥം നടത്തുന്ന പരിപാടിയെ കുറിച്ച് മുന്‍പ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് താരങ്ങള്‍ നടത്തുന്ന റിഹേഴ്‌സലുകളുടെ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ മുന്‍പ് വൈറലായി മാറുകയും ചെയ്തിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഒരിക്കല്‍ പിണങ്ങിയ കഥ മമ്മൂട്ടി വേദിയില്‍ വെച്ച് മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്ന രംഗവും പ്രൊമോ വീഡിയോയിലുണ്ട്.