മലയാള സിനിമ പ്രേമികളെ ത്രില്ലടിപ്പിക്കുന്ന അഭ്യൂഹങ്ങള്‍ എത്തുകയാണ്. മോഹന്‍ലാല്‍ വീണ്ടും സംവിധായകനാകുന്നുവെന്നും, മമ്മൂട്ടിയും പൃഥിരാജും ആയിരിക്കും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നുമുള്ള അഭ്യൂഹമാണ് എത്തുന്നത്.

മമ്മൂട്ടിയെ നായകനാക്കി ‘ദി ഗ്രേറ്റ് ഫാദര്‍’ എന്ന സിനിമയിലൂടെ സംവിധാനം ചെയ്ത ഹനീഫ് അദേനിയായിരിക്കും സിനിമയുടെ തിരക്കഥ ഒരുക്കുക എന്നാണ് അഭ്യൂഹം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആയിരിക്കും ചിത്രം നിര്‍മിക്കുക എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള റൂമര്‍.

മോഹന്‍ലാല്‍ അഭിനയിക്കാത്ത ആദ്യ ആശിര്‍വാദ് സിനിമയായിരിക്കുമിത്.’കെജിഎഫി’ന്റെ സംഗീത സംവിധായകനായ രവി ബര്‍സുര്‍ ആയിരിക്കും സിനിമയ്ക്കായി സംഗീതം ഒരുക്കുക എന്നും അഭ്യൂഹങ്ങളുണ്ട്. സോഷ്യല്‍ മീഡിയയില്‍ ശക്തമായ റൂമറുകളാണ് ചിത്രത്തിനെ കുറിച്ച് എത്തുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചിത്രത്തിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ നടന്നിട്ടില്ലെങ്കിലും നിരവധി ആരാധകര്‍ സിനിമയുടെ ഫാന്‍ മെയിഡ് പോസ്റ്ററുകള്‍ ഒരുക്കി കഴിഞ്ഞു. സിനിമ പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു ഈ അഭ്യൂഹങ്ങള്‍.

അതേസമയം ബറോസ് ആണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ആദ്യ ഇന്ത്യന്‍ 3 ഡി ചിത്രത്തിന്റെ സംവിധായാകാനായ ജിജോയുടെ കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്’.

ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ്. വ്യത്യസ്തമായ ഗെറ്റപ്പില്‍ തല മൊട്ടയടിച്ച് താടി വളര്‍ത്തി വെസ്റ്റേണ്‍ ശൈലിയിലാണ് മോഹന്‍ലാല്‍ എത്തുന്നത്.