മോഹന്‍ലാല്‍ ഗള്‍ഫില്‍ വച്ച് ഉമ്മ വയ്ക്കാന്‍ ശ്രമിച്ച ആരാധകനെ തളളി മാറ്റുന്ന ചിത്രവും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആരാധകനോടുള്ള മോഹന്‍ലാലിന്റെ മോശം പെരുമാറ്റം എന്ന രീതിയില്‍ മറ്റ് താരങ്ങളുടെ ആരാധകരും ചിത്രത്തെ വ്യഖ്യാനിച്ചു. മറുവാദവുമായി മമ്മൂട്ടി ആള്‍ക്കൂട്ടത്തിലൊരാളുടെ മുഖത്തടിക്കാന്‍ ശ്രമിക്കുന്ന വീഡിയോയും പ്രചരിപ്പിക്കപ്പെട്ടു. പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് മറ്റൊന്നാണെന്നും ഉമ്മ വയ്ക്കാന്‍ ശ്രമിച്ച ആരാധകന്‍ കെ ബി കൈലാസ്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ യു എ ഇ സെക്രട്ടറി കൂടിയാണ് കൊല്ലം സ്വദേശിയായ കൈലാസ്.

എന്റെ പേര് പറഞ്ഞാണ് ലാലേട്ടനെ അപമാനിക്കുന്നത്. ആരാധകരല്ല ഹേറ്റേഴ്‌സാണ് ഇത്തരമൊരു വീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍. അബുദാബിയില്‍ വച്ചുള്ള ഫംഗ്ഷന്റെ വീഡിയോ ആയിരുന്നു. ഫ്‌ളൈറ്റില്‍ വന്നിറങ്ങി പുലര്‍ച്ചെ രണ്ട് മണിക്കാണ് എത്തിയത്. അബുദാബിയിലെത്തിയപ്പോള്‍ ഫാന്‍സ് എത്തിയിട്ടുണ്ട് അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കണമെന്ന് ലാലേട്ടനോട് പറഞ്ഞത് ഞാനാണ്. ഫാന്‍സ് അസോസിയേഷനിലെ 145 പേരില്‍ എക്‌സിക്യുട്ടീവ് അംഗങ്ങളെ കാണണമെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ ലാലേട്ടന്‍ ഓക്കെ പറഞ്ഞു. അബുദാബിയില്‍ എത്തേണ്ടതിനാല്‍ പതിനഞ്ചോളം പേര്‍ മാത്രമാണ് എത്തിയിരുന്നത്. മക്കളേ എന്ന് വിളിച്ചാണ് അദ്ദേഹം നമ്മുടെ എത്തിയത്. ഫാന്‍സ് ലാലേട്ടന്റെ മുഖമുള്ള ടീ ഷര്‍ട്ട് ധരിച്ചത് കണ്ട് പുറത്തുനിന്നുളളവരും മാധ്യമപ്രവര്‍ത്തകരും ഇവിടെയെത്തി. ലാലേട്ടന് നല്ല വിഷമമുണ്ടായി. നിങ്ങള്‍ക്ക് വേണ്ടിയല്ല എന്റെ പിള്ളേര്‍ക്ക് വേണ്ടിയാണ് വന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
                                                                                                    കൈലാസ് കെ ബി

 ഉമ്മ വച്ച ആരാധകനെ മോഹന്‍ലാല്‍ തള്ളി മാറ്റിയതിന് പിന്നിലെ യാഥാര്‍ത്ഥ്യം, പ്രതികരണവുമായി കൈലാസ് 
എല്ലാവരും തിക്കിത്തിരക്കി ഫോട്ടോ എടുത്തതിനാല്‍ അദ്ദേഹം അസ്വസ്ഥനാവുകയായിരുന്നുവെന്നും കൈലാസ് പറയുന്നു. മോഹന്‍ലാല്‍ ഫാന്‍സ് യു എ ഇ സെക്രട്ടറിയാ തന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മോഹന്‍ലാല്‍ അബുദാബിയില്‍ ആരാധകരെ കാണാനെത്തിയതോന്നും മറിച്ചുള്ള വാര്‍ത്തകളും പ്രചരണവും തെറ്റാണെന്നും കൈലാസ് പറയുന്നു. ദുബായില്‍ നിന്നും അബുദാബി വരെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളെ കാണാന്‍ അദ്ദേഹം എത്തിയതിന്റെ സന്തോഷത്തിലാണ് ഞാന്‍ ഉമ്മ വയ്ക്കാന്‍ ശ്രമിച്ചത് ശ്രമിച്ചത്. ആളെ മനസിലാകാതെയാണ് അദ്ദേഹം ആദ്യം തള്ളി മാറ്റിയത്. പിന്നീട് തന്നെ തിരിച്ചറിഞ്ഞപ്പോള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്‌തെന്നും ക്ഷമ പറഞ്ഞതായും കൈലാസ് പറയുന്നു. ഇതേ ദിവസം മോഹന്‍ലാലിനൊപ്പം നിന്ന് പകര്‍ത്തിയ ചിത്രവും കൈലാസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഹന്‍ലാലിനെ വ്യക്തിഹത്യ നടത്തുന്ന രീതിയിലാണ് തന്റെ വീഡിയോയും ചിത്രവും പ്രചരിപ്പിക്കപ്പെട്ടതെന്നും കൈലാസ്.